ടോയ്‌ലറ്റ് പേപ്പറിന് മാത്രമല്ല ഗണ്‍ വാങ്ങുന്നതിന് വന്‍ തിരക്ക്!
EMALAYALEE SPECIAL
17-Mar-2020
പി പി ചെറിയാന്‍
EMALAYALEE SPECIAL
17-Mar-2020
പി പി ചെറിയാന്‍

വിസ്‌കോണ്‍സിന്‍: കൊറോണാ വൈറസിനെ കുറിച്ചുള്ള ഭീതി ജനങ്ങളില്‍ വര്‍ദ്ധിക്കു്‌നതോടൊപ്പം, അത്യാവശ്യ വസ്തുക്കള്‍ വാങ്ങു്‌നതിനുള്ള തിരക്കും വര്‍ദ്ധിച്ചു. മാത്രമല്ല അതിനേക്കാള്‍ ഉപരിയായി തോക്കുകള്‍ വാങ്ങികൂട്ടുന്നതിനും ജനങ്ങള്‍ വന്‍തോതില്‍ ഗണ്‍ സ്‌റ്റോറുകളില്‍ എത്തുന്നു എ്‌നത് ഒരേ സമയം കൗതുകവും, ഭയവും വളര്‍ത്തുന്നു.
വിസ കോണ്‍സിലിലുള്ള ഗണ്‍ സ്‌റ്റോറില്‍ എത്തിയ 71 കാരന്‍ ഗണ്‍ വാങ്ങുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
'സ്റ്റോറുകളില്‍ സാധനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ വീടുകളില്‍ കയറി കൊള്ള നടത്തുന്നതിനും ആളുകള്‍ മടിക്കില്ല, ഇതിനെ നേരിടുന്നതിാണ് തോക്ക് വാങ്ങുന്നതിന് തീരുമാനിച്ചത്.' 1500 ഡോളറാണ് ഇയ്യാള്‍ തോക്കിന് വേണ്ടി മുടക്കിയത്.
തോക്കിന് വേണ്ടി അംഗീകൃത വില്‍പന സ്റ്റോറുകളില്‍ മാത്രമല്ല, പോണ്‍ ഷോപ്പുകളിലും ജനങ്ങള്‍ ക്യൂ നില്‍ക്കുന്നു.
രാജ്യത്ത് സംജാതമായിരിക്കുന്ന അരക്ഷിതാവസ്ഥയില്‍ തന്നേയും, കുടുംബത്തേയും അക്രമികളില്‍ നിന്നും സരക്ഷിക്കുക എന്നതാണ് തോക്ക് വാങ്ങു്‌നതിന് തന്നെ പ്രേരിപ്പിച്ചതെന്ന വിസ കോണ്‍സില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ പ്രതികരിച്ചു.
നോര്‍ത്ത് കരോലിന, ജോര്‍ജിയ എന്നിവിടങ്ങളിലെ ഗണ്‍ സ്‌റ്റോറുകളില്‍ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ മാത്രം 68% വില്‍പനയില്‍ വര്‍ദ്ധനയുണ്ടായതായി സ്റ്റോര്‍ ഉടമകള്‍ പറയുന്നു.
പല സ്റ്റേറ്റുകളും അടക്കുകയോ അടക്കുവാന്‍ പ്രേരിപ്പിക്കപ്പെടുകയോ ചെയ്യുമ്പോള്‍ തൊഴിലില്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനോ മറ്റാവശ്യങ്ങള്‍ക്കോ പണം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ അക്രമവും, കൊള്ളയും വര്‍ദ്ധിക്കും എന്ന തിരിച്ചറിവാണ് പലരേയു ഗണ്‍ വാങ്ങുന്നതിലേക്ക് നയിക്കുന്നത്.


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments