Image

എന്‍. എസ് . എസ്ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡ് നൈറ്റ് പ്രൗഢ ഗംഭീരമായി

അനില്‍ പെണ്ണുക്കര Published on 16 March, 2020
എന്‍. എസ് . എസ്ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡ് നൈറ്റ് പ്രൗഢ ഗംഭീരമായി
തിരുവനന്തപുരം: സാമൂഹ്യ സാംസ്‌കാരിക, കലാ രംഗത്തെ പ്രമുഖരെ ആദരിച്ചു കൊണ്ട് എന്‍. എസ് . എസ്ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെഅവാര്‍ഡ് നൈറ്റ് പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു .തിരുവനന്തപുറം ഉദയ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പുരസ്‌കാര ചടങ്ങും അവാര്‍ഡ് നൈറ്റുംഅശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിഉത്ഘാടനം ചെയ്തു.

സാമൂഹ്യ സാമുദായിക രംഗത്ത് ലോകത്തിനു തന്നെ മാതൃകയായ മന്നത്തു പദ്മനാഭന്റെ ചിന്താധാരകളെയും ജീവിതത്തെയും ആധാരമാക്കി പ്രവര്‍ത്തിക്കുകയും കേരളീയ സമൂഹത്തിലും, അമേരിക്കന്‍ മലയാളിസമൂഹത്തിലും നിറ സാന്നിധ്യമായി മാറിയ സാമൂഹ്യ സംഘടനയാണ് എന്‍. എസ് . എസ്ഓഫ് നോര്‍ത്ത് നോര്‍ത്ത് അമേരിക്കയെന്നുഅശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി അഭിപ്രായപ്പെട്ടു .

വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായ വ്യക്തികളെ ആദരിക്കുക എന്നത് മനസ്സിന്റെ നന്മകൂടിയാണ്. ഒരു സംഘടന വളരുന്നത് വിവിധ മനസ്സുകളിലൂടെയാണ്. മനസ്സുകളുടെ ഏകീകരണമാണ് സംഘടനകളുടെ വളര്‍ച്ചയുടെ ആധാരം. മലയാളികള്‍ ലോകത്തിന്റെ ഏതു കോണില്‍ എത്തിയാലും പരസ്പരം ഒത്തുകൂടാനും നമ്മുടെ സംസ്‌കാരവും, സാമുദായികമായ സ്‌നേഹവും വളര്‍ത്തുവാനും ശ്രമിക്കുന്നത് ശ്ളാഘനീയമാണ് .അത് മന്നത്തു പദ്മനാഭന്‍ എന്ന സാമുദായിക ആചാര്യന്റെ പേരിലാകുമ്പോള്‍ നമുക്ക് അഭിമാനത്തിനുള്ള വക നല്‍കുകയും ചെയ്യുന്നു-അശ്വതി തിരുനാള്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ കുടിയേറിയ നായര്‍ സമൂഹത്തിന്റെ സംഘടിത കൂട്ടായ്മയായഎന്‍. എസ് . എസ്ഓഫ് നോര്‍ത്ത് അമേരിക്കയുടെ ലക്ഷ്യം കേരളീയ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തുകയും ,ദുരിതവും ബുദ്ധിമുട്ടും അനുഭവിക്കുന്ന ആളുകള്‍ക്ക് ആവശ്യ ഘട്ടങ്ങളില്‍ സഹായം എത്തിക്കുകയും ചെയ്യുക എന്നതാണ്. കൂടാതെ നമ്മുടെ സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ പ്രശസ്തരായ വ്യക്തികളെയും അവരുടെ കഴിവുകളെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ സാംസ്‌കാരിക ഔന്നത്യം വെളിവാക്കുകയാണ്ലക്ഷ്യമെന്ന്എന്‍. എസ് . എസ്ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനില്‍ നായര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

പത്മശ്രീ ഡോ.എം.ആര്‍. രാജ ഗോപാല്‍, ഡോ.എം.ജി.പിള്ള, ചലച്ചിത്ര താരം ശ്രീ. ഇന്ദ്രന്‍സ്, പത്മശ്രി ഡോ.ശങ്കര്‍, ടി.പി ശ്രീനിവാസന്‍, ശ്രീമതി ലതാ നായര്‍, അശ്വതി ജ്വാല, ഡോ. സോമനാഥ്, ഡോ.കെ.സി.സി നായര്‍, ഡോ. ഹേമചന്ദ്രന്‍ നായര്‍, സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍, വിജി തമ്പി, രാജ് മോഹന്‍, കാവാലം ശ്രീകുമാര്‍, രാജസേനന്‍ തുടങ്ങി സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ പ്രഗ് തഭരായ വ്യക്തിത്വങ്ങളെയാണ് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചത്.

അവാര്‍ഡ് നൈറ്റ് വിജയപ്രദമാക്കാന്‍ എന്‍. എസ് . എസ്ഓഫ് നോര്‍ത്ത് അമേരിക്കയുടെപ്രസിഡന്റ്സുനില്‍ നായര്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ അപ്പുകുട്ടന്‍ പിള്ള, ഉണ്ണികൃഷ്ണന്‍ നായര്‍, ന്യൂ ജേഴ്സി റീജണല്‍ വൈസ് പ്രസിഡന്റ് ഡീറ്റ നായര്‍, ഗോള്‍ഡ് സ്‌പോണ്‍സര്‍ ഡോ. രാമന്‍ പ്രേമചന്ദ്രന്‍എന്നിവര്‍ അവാര്‍ഡ് നിശയ്ക്ക് നേതൃത്വം നല്‍കി.

അവാര്‍ഡ് ദാനത്തിനു ശേഷം കേരളം കലാമണ്ഡലത്തിലെയും ,വിവിധ ഡാന്‍സ് സ്‌കൂളുകളിലെയും പ്രതിഭകള്‍ വതരിപ്പിച്ച കലാപരിപാടികളും നടന്നു. അവാര്‍ഡ് നൈറ്റ് വാന്‍ വിജയമാക്കുന്നതിനു സഹകരിച്ച അംഗങ്ങള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും സംഘാടകര്‍ക്കും നന്ദി അറിയിക്കുന്നതായിപ്രസിഡന്റ് സുനില്‍ നായര്‍ സെക്രട്ടറി സുരേഷ് നായര്‍, ട്രഷര്‍ ഹരിലാല്‍, വൈസ് പ്രസിഡന്റ് സിനു നായര്‍, ജോയിന്റ് സെക്രട്ടറി മോഹന്‍ കുന്നംകാലത്തു, ജോയിന്റ് ട്രഷര്‍ സുരേഷ് നായര്‍ , കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ശബരി നായര്‍എന്നിവര്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക