Image

വേദിയില്‍ നിന്നും താഴെയിറങ്ങി വിജയ് സേതുപതിക്ക് ഉമ്മകൊടുത്ത് വിജയ്, തരംഗമായി മാസ്റ്റര്‍ ഓഡിയോ ലോഞ്ചിലെ വീഡിയോ !

Published on 16 March, 2020
വേദിയില്‍ നിന്നും താഴെയിറങ്ങി വിജയ് സേതുപതിക്ക് ഉമ്മകൊടുത്ത് വിജയ്, തരംഗമായി മാസ്റ്റര്‍ ഓഡിയോ ലോഞ്ചിലെ വീഡിയോ !
ആരാധകര്‍ക്കും ഇഷ്ട താരങ്ങള്‍ക്കും വിജയ് സേതുപതി നല്‍കറുള്ള സ്നേഹ ചുംബനം പല തവണ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വിജയ് സേതുപതിക്ക് അതുപോലൊരു ചുംബനം നല്‍കിയിരിക്കുകയാണ് സാക്ഷാന്‍ വിജയ്. മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിലായിരുന്നു ആരാധകരെ ആവേശത്തിലാക്കി വിജയ് വിജയ് സേതുപതിക്ക് സ്നേഹ ചുംബനം നല്‍കിയത്.

അങ്ങേയ്ക്ക് സ്നേഹ ചുംബനം നല്‍കിയ വിജയ് സേതുപതിക്ക് അതിപോലൊരു മുത്തം നല്‍കാനാകുമോ എന്നായിരുന്നു ഓഡിയോ ലോഞ്ചിനിടെ വിജയ് വേദിയിലെത്തിയപ്പോള്‍ അവതാരകയുടെ ചോദ്യം. ഉടന്‍ വിജയ് വേദിയില്‍നിന്നും താഴിയിറങ്ങി വിജയ് സേതുപതിയുടെ സീറ്റിനരികില്‍ എത്തി താരത്തെ കെട്ടിപ്പിടിച്ച്‌ മുത്തം നല്‍കി. വിജയിയെ ഒരിക്കല്‍കൂടി കെട്ടീപ്പിടിച്ച്‌ വിജയ് സേതുപതി സ്നേഹമറിയിച്ചു.


വലിയ കൂട്ടം ആരാധകരുടെ നടനാണ് വിജയ് സേതുപതി. ഈ സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ അദ്ദേഹം സമ്മതിച്ചതില്‍ ആശ്ചര്യം തോന്നി എന്നും വിജയ് ഓഡിയോ ലോഞ്ചിനിടെ പറഞ്ഞു. ' ഈ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ മുതല്‍ അലോചിച്ചിട്ടുണ്ട്. എന്തിനാണ് അദ്ദേഹം ഒരു വില്ലന്‍ കഥാപാത്രം തിരഞ്ഞെടുത്തത് എന്ന്. അത് വിജയ് സേതുപതിയോട് ചോദിച്ചപ്പോള്‍ മാസ് ഡയലോഗുകള്‍ക്കൊന്നും നില്‍ക്കാതെ 'നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


വിജയ് എന്ന പേര് സ്വന്തം പേരിനൊപ്പം മാത്രമല്ല, മനസിലും അദ്ദേഹം സൂക്ഷിക്കുന്നുണ്ട് എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷം തോന്നി. മസ്റ്റര്‍ സിനിമയുടെ പാക്കപ്പ് ദിവസം വിജയ് സേതുപതി വിജയിയെ കെട്ടിപ്പിടിച്ച്‌ സ്നേഹ ചുംബനം നല്‍കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക