Image

കസബ് സസ്യാഹാരം ശീലമാക്കുന്നു!

Published on 20 May, 2012
കസബ് സസ്യാഹാരം ശീലമാക്കുന്നു!
മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബ് സസ്യാഹാരം ശീലമാക്കുന്നു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന കസബ് സ്വന്തം തീരുമാനമനുസരിച്ചല്ല സസ്യഭുക്കാകുന്നത്. ഇനിയും കസബിനെ തീറ്റിപോറ്റാന്‍ കഴിയില്ലെന്ന് ജയില്‍ അധികൃതര്‍ തീരുമാനിച്ചതോടെ സസ്യാഹാരം കഴിക്കാന്‍ കസബ് നിര്‍ബന്ധിതനാകുകയാണ്. നേരത്തെ ജയിലിലെ പോലീസ് ഉദ്യോഗസ്ഥരാണ് കസബിനു വേണ്ടി മാംസാഹാരം തയാറാക്കി നല്‍കിയിരുന്നത്. എന്നാല്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ച പാക് ഭീകരനെ ഈ വിധം തീറ്റിപോറ്റുന്നതില്‍ മുംബൈ പോലീസ് എതിര്‍പ്പ് പ്രകടിപ്പിച്ചതേത്തുടര്‍ന്ന് കഴിഞ്ഞമാസം കസബിന്റെ 'പ്രത്യേക പാചകക്കാരെ' പിന്‍വലിക്കുകയായിരുന്നു. ഇനി മുതല്‍ ജയിലിലെ അന്തേവാസികള്‍ തയാറാക്കുന്ന സാധാരണ ഭക്ഷണം തന്നെയായിരിക്കും കസബിനും നല്‍കുക. നേരത്തെ കബസിനു വേണ്ടി ആറു പോലീസുകാരാണ് മാറിമാറി നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം തയാറാക്കിയിരുന്നത്. എന്നാല്‍ ഇതു പിന്‍വലിച്ചതായും ഇനി മറ്റു അന്തേവാസികള്‍ക്കു നല്‍കുന്ന ഭക്ഷണം തന്നെ കസബിനും നല്‍കുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. പാക് ഭീകരനായ കസബിനു മാത്രം മാംസാഹാരം അനുവദിച്ചതിനെതിരെ ജയിലിലെ മറ്റു തടവുപുള്ളികളും പരാതി ഉന്നയിച്ചിരുന്നു. അട്ടിറച്ചി വില്പനക്കാരന്റെ മകനായി പാക്കിസ്ഥാനില്‍ ജനിച്ച കസബ് മുംബൈ ഭീകരാക്രമണത്തിനിടെ പിടിലായി ജയിലില്‍ എത്തിയപ്പോഴും ഭക്ഷണശീലങ്ങളൊന്നും മാറ്റിയിരുന്നില്ല. സുരക്ഷയുടെ കാരണം പറഞ്ഞ് ഇതിനെല്ലാം അധികൃതര്‍ കൂട്ടുനില്‍ക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക