റവ ഫാ രാജു ദാനിയേല്‍- കോര്‍ എപ്പിസ്‌ക്കോപ്പാ സ്ഥാനാരോഹണം മാറ്റിവെച്ചു
EMALAYALEE SPECIAL
13-Mar-2020
പി പി ചെറിയാന്‍
EMALAYALEE SPECIAL
13-Mar-2020
പി പി ചെറിയാന്‍

ചിക്കാഗൊ: ചിക്കാഗൊ സെന്റ് ഗ്രിഗറിയോസ് ഇടവക വികാരി റവ ഫാ രാജു ദാനിയേല്‍ അച്ചനെ കോര്‍ എപ്പിസ്‌ക്കോപ്പാ പദവിയിലേക്കുള്ള സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്നത്തെ നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്തു മറ്റൊരു തിയ്യതിയിലേക്ക് മാറ്റിവെക്കുന്നതായി സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസിസ്റ്റന്റ് മെത്രാ പോലീത്ത അഭിവന്ദ്യ ഡോ സഖറിയാസ് മാര്‍ അപ്രേം ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.
മാര്‍ച്ച് 29 ഞായറാഴ്ചയായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. അഭിവന്ദ്യ തിരുമേനിയുടെ അടുത്ത അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഉചിതമായ തിയ്യതി തീരുമാനിക്കുമെന്ന് അറിയിപ്പില്‍ തുടര്‍ന്ന് പറയുന്നു.
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീര്‍ണമായ സാഹചര്യത്തില്‍ കൂടുതല്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി അതിനെ നേരിടണമെന്നും മെത്രാപോലീത്ത ഉദ്‌ബോധിപ്പിച്ചു.
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നുപോലും നിരവധിപേര്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുമെന്നറിയിച്ചു തന്നുവെന്നു, പെട്ടെന്ന് തീരുമാനം മാറ്റിവെക്കേണ്ടിവന്നതിലുള്ള അസൗകര്യം മനസ്സിലാക്കുന്നു, തുടര്‍ന്നും സഹകരണം നല്‍കണമെന്നും ബഹു റവ ഫാ രാജു ദാനിയേല്‍ അച്ചല്‍ അഭ്യര്‍ത്ഥിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments