Image

ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോൺ ചാക്കോ നായകനാകുന്നു

Published on 07 March, 2020
ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോൺ ചാക്കോ നായകനാകുന്നു

മലയാളത്തിന്റെ പ്രിയതാരം ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോൺ ചാക്കോ നായകനാകുന്ന ചിത്രമാണ് "ചിരി". ജോസഫ് പി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം ഡ്രീം ബോക്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം, ഹാരിഷ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. "ചിരിയി"ലെ ആദ്യ ഗാനം റിലീസ് ചെയ്തു. പ്രിൻസ് ജോർജാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികൾ. സംഗീത സംവിധായകനായ പ്രിൻസ് ജോർജാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോ ജോൺ ചാക്കോയെ കൂടാതെ അനീഷ് ഗോപാൽ, കെവിൻ ജോസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സൂരജ് ഇ.എസ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് ദേവദാസ് ആണ്.

 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക