Image

അരുത്, അമ്മമനസ്സ് മരിക്കരുത് - പ്രൊഫ. ലീല മേരി കോശി

Published on 07 March, 2020
അരുത്, അമ്മമനസ്സ്  മരിക്കരുത്   -     പ്രൊഫ. ലീല മേരി കോശി

    അനുദിനം മാധ്യമങ്ങളിൽ വാർത്ത വായിക്കുകയും വീഡിയോകൾ കാണുകയും  ചെയ്യുമ്പോൾ പഴയ തലമുറ വിലപിച്ച് യാചിക്കുന്നു: 'അരുതേ, അമ്മമനസ്സ് മരിക്കരുതേ.'
     പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകാനോ, അവരുടെ കഴുത്തുഞെരിച്ച് കൊന്നുകളയാനോ എന്തുകൊണ്ട് യുവതികളായ അമ്മമാർ  മുതിരുന്നു? സമ്പന്നകുടുംബങ്ങളിലും ദരിദ്രകുടുംബങ്ങളിലും അമ്മമാർ മക്കളെ പൊന്നുപോലെ പരിപാലിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ആ കാലത്ത് കുട്ടികൾ പരീക്ഷക്ക് നല്ല മാർക്ക് വാങ്ങിയാൽ മതിയായിരുന്നു. ആ കാലം പൊയി. ഇന്ന് അമ്മമാർ പൊതുവേ അനാരോഗ്യകരമായ മത്സരത്തിന് മക്കളെ പ്രേരിപ്പിക്കുകയും എല്ലാവരേക്കൾ കൂടുതൽ മാർക്ക് വാങ്ങാൻ നിഷ്കർഷിച്ച് അവരെ മനോരോഗികളാക്കി മാറ്റുകയും ചെയ്യുന്നു. എങ്ങനെ പഠിക്കണം എന്ന് പഠിപ്പിച്ചു കൊടുക്കുകയും, തന്റെ കഴിവിന്റെ പരമാവധി പ്രയത്നിക്കുവാൻ കുഞ്ഞിന് പ്രേരണ നല്കുകയുമാണ് അമ്മ ചെയ്യേണ്ടത്. സഹപാഠിയെ എതിരാളിയായി ചിത്രീകരിക്കുന്ന പ്രവണത അമ്മ ഒഴിവാക്കുകതന്നെ വേണം.സൽസ്വഭാവികളും സംസ്കാരത്തിലെ ഉന്നത ആദർശങ്ങൾ പുലർത്തുന്നവരുമായ പുതിയ തലമുറയെ വാർത്തെടുക്കേണ്ട പ്രാഥമീകഉത്തരവാദിത്തം അമ്മമാരുടേതാണ്. പഴഞ്ചൊല്ലിലൂടെയും കിഴവിക്കഥകളിലൂടെയും പങ്കുവയ്ക്കപ്പെട്ടിരുന്ന മൂല്യങ്ങൾ ഇന്ന് കുട്ടികൾക്ക് അന്യമായി. പഞ്ചതന്ത്രകഥകളോ ബാലസാഹിത്യമോ വായിപ്പിക്കാൻ ബന്ധപ്പെട്ടവർ ഇന്ന് അനാസ്ഥ കാണിക്കുന്നു. അമ്മ മൊഴി ഇന്ന് കുഞ്ഞുമനസ്സിൽ പതിയുന്നതേയില്ല.
   അമ്മമനസ്സ് എങ്ങനെ മരിച്ചുപോകുന്നു?
    കൂട്ടുകുടുംബ വൄവസ്ഥിതിക്ക് മാറ്റം വന്നതും, സ്ത്രീ ഉപജീവനമാർഗം നേടിയതും കുടുംബാന്തരീക്ഷത്തിൽ സാരമായ മാറ്റം വരുത്തി.അമ്മമാർ സ്വയകേന്ദ്രീകൃതരായി.അമ്മമനസ്സിന്റെ നൈർമലൄം നഷ്ടപ്പെട്ടു.  കുട്ടികൾ അരികുവത്കരിക്കപ്പെട്ടു.സൈബർ ലോകം അവരെ കയ്യടക്കി. ജീവിതം യാന്ത്രികമായി. അമ്മമനസ്സിലെ വാത്സല്യം ചോർന്നുപോയി.
    സമൂഹത്തിലെ ഏറ്റവും വലിയ ക്ഷുദ്രശക്തിയായി വാട്സാപ്പ്, ഫേസ്ബുക്ക് എന്നീ മാധ്യമങ്ങൾ പിടിമുറുക്കി. ഇവയിൽ അഭിരമിക്കുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് പ്രലോഭനങ്ങളെ നേരിടാനുള്ള കരുത്ത് എവിടെനിന്നും ലഭിക്കുന്നില്ല. കുടുംബം പുലർത്താൻ പാടുപെടുന്ന പുരുഷൻ നല്കുന്നതിനേക്കാൾ വലിയ സ്നേഹ-സൗഹൃദം വാട്സാപ് കാമുകൻ നല്കുന്നു. അമ്മമാർ ആ വലയിൽ കുടുങ്ങി, വിവാഹവാഗ്ദാനത്തിൽ വിശ്വസിക്കുന്നു. ചീട്ടുകൊട്ടാരം നിർമ്മിക്കുന്ന ഈ സ്ത്രീകളുടെ അമ്മമനസ്സ് മരിച്ചുപോകുന്നു.അത്ഭുതമില്ല.മനസ്സലെ മരവിപ്പ് അവർക്കു നല്കുന്ന കരുത്ത് മക്കളെ വകവരുത്താൻ അവരെ പ്രാപ്തരാക്കുന്നു. സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊല്ലാനും, അല്ലങ്കിൽ  കടൽത്തീരത്ത് പാറക്കെട്ടിലേക്ക് വലിച്ചെറിയാനും ' അമ്മേ' എന്ന് വിളിച്ച് അതിവേദനയോടെ കേഴുന്ന കുഞ്ഞ് മരിച്ചു എന്നുറപ്പു വരുത്താനും അമ്മമനസ്സ് മരിച്ചുപോയ സ്ത്രീക്കു മാത്രമേ കഴിയൂ.
    വികാരങ്ങൾക്ക് കടിഞ്ഞാൺ ഇടുക, വിവാഹം പവിത്രമാണ് എന്ന് അടിയുറച്ചു വിശ്വസിക്കുക, മാതൃത്വം ദൈവദത്തമാണ്, ഉദാത്തമായ പദവിയാണ് എന്ന് തിരിച്ചറിയുക, മക്കളെ പക്വമതികളായി വളർത്തുക എന്നത് സാമൂഹൄ പ്രതിബ്ദ്ധതയാണ്  എന്നിതിദി കാരൄങ്ങൾ ഗൗരവമായി ശ്രദ്ധിക്കപ്പെടേണ്ട വസ്തുതകളാണ്.
  വനിതാദിനം 
' ആഘോഷം' മാത്രം ആക്കാതെ, അമ്മമനസ്സ് ഉത്കൃഷ്ടമായ ആശയങ്ങൾ നേടി കരുത്താർജ്ജിക്കാൻ അമ്മമാർക്ക് അവസരം നല്കാം. വനിതാദിനം അന്വർത്ഥമാക്കാം.
അരുത്, അമ്മമനസ്സ്  മരിക്കരുത്   -     പ്രൊഫ. ലീല മേരി കോശി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക