Image

ജോര്‍ജി വര്‍ഗീസ് ടീമില്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്ന് സ്റ്റാന്‍ലി എത്തുനിക്കല്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക്

ഫ്രാന്‍സിസ് തടത്തില്‍ Published on 05 March, 2020
ജോര്‍ജി വര്‍ഗീസ് ടീമില്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്ന് സ്റ്റാന്‍ലി എത്തുനിക്കല്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക്
വാഷിംഗ്ടണ്‍ ഡി.സി:വാഷിംഗ്ടണ്‍ ഡി.സി മേഖലയില്‍ നിന്നുള്ള  ഫൊക്കാനയുടെ ഉദയ സൂര്യന്‍ സ്റ്റാന്‍ലി എത്തുനിക്കല്‍ യൂത്തിന്‍റെ പ്രതിനിധീകരിച്ചു 2020- 2022 വര്ഷത്തെ ഫൊക്കാന തെരെഞ്ഞെടുപ്പില്‍ വീണ്ടും നാഷണല്‍ കമ്മിറ്റി അംഗമായി (യൂത്ത് വിഭാഗം) മത്സരിക്കുന്നു. ജോര്‍ജി വര്ഗീസ് നേതൃത്വം നല്‍കുന്ന ടീമില്‍ നിന്നായിരിക്കും ഡി.സിയിലെ ഉദിച്ചു വരുന്ന താരമായ സ്റ്റാന്‍ലി തുടര്‍ച്ചയായികളമൊരുക്കുന്നത്. 2016 മുതല്‍ യൂത്ത് വിഭാഗത്തെ പ്രതിനിധികരിച്ച് തുടര്‍ച്ചയായി നാഷണല്‍ കമ്മിറ്റിയില്‍ തുടരുന്ന സ്റ്റാന്‍ലിയുടെ പ്രവര്‍ത്തന മികവിന്റെ അംഗീകാരമായിട്ടാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാനൊരുങ്ങുന്നതെന്നു  വാഷിംഗ്ടണ്‍ ഡി.സി. റീജിയണല്‍ വൈസ് പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്‍, ജോര്‍ജി വര്ഗീസ് ടീമില്‍ നിന്നു മത്സരിക്കുന്ന  അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ഥിയും ടീം കോര്‍ഡിനേറ്ററുമായ വിപിന്‍ രാജ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കലാ ഷാഹി എന്നിവര്‍ പറഞ്ഞു.

സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള സ്റ്റാന്‍ലി വാഷിംഗ്ടണ്‍ ഡി.സി. കേന്ദ്രീകരിച്ചുള്ള കേരള അസോസിയേഷന്‍ ഓഫ് ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ (ഗഅഏണ )ന്റെ സജീവ പ്രവര്‍ത്തകനാണ്. കെ.എ.ഡബ്യു .ജി.യുടെ പബ്ലിസിറ്റി കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം വളരെ ചെറു പ്രായത്തില്‍ തന്നെ സംഘാടനരംഗത്തു കടന്നു വരികയും ഫൊക്കാനയുടെ ദേശീയ തലത്തില്‍ യുവക്കളെ പ്രതിനിധികരിച്ചു ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വയ്ക്കുകയും ചെയ്തിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡി.സി സെയിന്റ് മേരീസ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയുടെ മാനേജിങ് കമ്മിറ്റി അംഗമായ സ്റ്റാന്‍ലി യൂത്ത് പ്രതിനിധിയും കഴിഞ്ഞ അഞ്ചു  വര്‍ഷമായി പള്ളിയുടെ എക്യൂമിനിക്കല്‍ പ്രതിനിധിയും കൂടിയാണ്.

വാഷിംഗ്ടണ്‍ ഡി.സിയിലെ ഗ്രീക്ക് എംബസിയിലെ ഉദ്യോഗസ്ഥരായ മത്തായി എത്തുനിക്കല്‍  ലില്ലി മത്തായിയുടെയും രണ്ടു മക്കളില്‍ ഇളയവനായ സ്റ്റാന്‍ലി ഡി.സിയിലെ റീഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൈന്റ്‌നന്‍സ് വിഭാഗത്തില്‍ ടെക്‌നിക്കല്‍ ഉദ്യോഗസ്ഥനാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും ഏവിയേഷന്‍ എന്‍ജിനിയറിംഗില്‍ ഡിപ്ലോമയും നേടിയിട്ടുള്ള സ്റ്റാന്‍ലി 10 വര്‍ഷം മുന്‍പാണ് അമേരിക്കയില്‍ കുടിയേറുന്നത്. ഗ്രീക്കില്‍ ജോലിചെയ്യുകയായിരുന്ന മാതാപിതാക്കള്‍ 20 വര്‍ഷം മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയെങ്കിലും സ്റ്റാന്‍ലി കേരളത്തില്‍ പഠനം തുടരുകയായിരുന്നു. പുത്തന്‍കുരിശ് എം.എ.എം.ഹയര്‍ സെക്കണ്ടറി സ്കൂളിലെ പഠനത്തിന് ശേഷം വടവുകോട് രാജശ്രീ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 11 ക്ലാസില്‍ പഠിക്കുമ്പോഴാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്.ഏക സഹോദരി ഡാലിയ ചിക്കാഗോയില്‍ ആശുപത്രിയില്‍ ഹ്യൂമന്‍ റിസോഴ്‌സ്‌മെന്റ് മാനേജര്‍ ആണ്. സഹോദരിയുടെ ഭര്‍ത്താവ് ജോര്‍ജ് മാനുവല്‍ ഐ.ടി. ഉദ്യോഗസ്ഥനാണ്.

ഫൊക്കാനയുടെ വാഷിംഗ്ടണ്‍ മേഖലയിലെ കരുത്തനായ യുവ നേതാവ് സ്‌റാന്‍ലിയുടെ നാഷണല്‍ കമ്മിറ്റിയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം  ഫൊക്കാനയ്ക്കും  തങ്ങളുടെ ടീമിനും ഏറേ സന്തോഷം നല്‍കിയ വാര്‍ത്തയാണെന്നും നാഷണല്‍ കമ്മിറ്റിയില്‍ യൂത്ത് മെമ്പര്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ടു ഭരണസമിതിയില്‍ പ്രവര്‍ത്തിച്ച  അനുഭവ സമ്പത്തും ഡി.സിയിലെ യുവാക്കള്‍ക്കിടയിലെ സ്വാധീനവും തങ്ങളുടെ ടീമിന് ടീമിന്റെ കെട്ടുറപ്പിനും വിജയത്തിനും കരുത്തേകുമെന്നു ഫൊക്കാനാ പ്രസിഡന്റ്  സ്ഥാനാര്‍ഥി ജോര്‍ജി വര്ഗീസ് (ഫ്‌ലോറിഡ), സെക്രട്ടറി സ്ഥാനാര്‍ഥി സജിമോന്‍ ആന്റണി (ന്യൂ ജേഴ്‌സി ), ട്രഷറര്‍ സ്ഥാനാര്‍ഥി സണ്ണി മറ്റമന (ഫ്‌ലോറിഡ), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജെയ്ബു കുളങ്ങര (ചിക്കാഗോ),വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡോ മാത്യു വര്ഗീസ് (മിഷിഗണ്‍ ) അസ്സോസിയേറ്റ് ട്രഷറര്‍സ്ഥാനാര്‍ത്ഥി  വിപിന്‍ രാജ് (വാഷിംഗ്ടണ്‍ ഡി,സി), അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സജി എം. പോത്തന്‍ (ന്യൂയോര്‍ക്ക്), വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ഡോ. കലാ ഷാഹി (വാഷിംഗ്ടണ്‍ ഡി,സി), ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗമായി മത്സരിക്കുന്ന ടോമി അമ്പേനാട്ട് (ചിക്കാഗോ), നാഷണല്‍ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്), ജോര്‍ജ് പണിക്കര്‍ (ചിക്കാഗോ), കിഷോര്‍ പീറ്റര്‍ (ഫ്‌ലോറിഡതാമ്പ), ചാക്കോ കുര്യന്‍ (ഫ്‌ലോറിഡ ഒര്‍ലാണ്ടോ), മനോജ് ഇടമന (നയാഗ്ര ഫോള്‍സ്കാനഡ), ഷാജി വര്ഗീസ് (ന്യൂ ജേഴ്‌സി), പോള്‍ കെ. ജോസ് (ന്യൂയോര്‍ക്ക്) എന്നിവരും റീജിയണല്‍ വൈസ് പ്രസിഡണ്ടുമാരായ അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജോര്‍ജി കടവില്‍ (ഫിലാഡല്‍ഫിയന്യൂജേഴ്‌സി), ഡോ.രഞ്ജിത്ത് പിള്ള (ടെക്‌സാസ്), ഡോ. ബാബു സ്റ്റീഫന്‍ (വാഷിംഗ്ടണ്‍ ഡി. സി.), സോമോന്‍ സക്കറിയ ( കാനഡ ), ഡോ. ജേക്കബ് ഈപ്പന്‍(കാലിഫോര്‍ണിയ) ഓഡിറ്റര്‍ സ്ഥാനാര്‍ഥി വര്‍ഗീസ് കെ. ഉലഹന്നാന്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍ ചൂണ്ടിക്കാട്ടി.   


Join WhatsApp News
Saji 2020-03-05 20:14:43
Congratulations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക