കഴിഞ്ഞ ഫെബ്രുവരി 19ആം തീയ്യതിയാണ് ഇന്ത്യന്‍ 2 ചിത്രീകരിക്കുന്നതിടെ ക്രെയിന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 3 പേര് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നടന് കമല്‍ഹാസനെ അന്വേഷണസംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കമല്‍ഹാസനെ ചോദ്യം ചെയ്തതിനെതിരെ അദ്ദേഹത്തിന്റെ മക്കള്‍ നീതിമയ്യം രംഗത്തെത്തിയിരുന്നു. ഭരണത്തിലുള്ളവര്‍ കമലിനെ ഭീഷണിപ്പെത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെ പ്രശസ്തിയില്‍ അവര്‍ അസ്വസ്ഥരാണെന്നും ആയിരുന്നു മക്കള്‍ നീതി മയ്യത്തിന്റെ ആരോപണം.
മക്കള്‍ നീതിമയ്യത്തിന്റെ പ്രസ്ഥാവന വലിയ ചര്‍ച്ചയായതോടെ പാര്‍ട്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്
നടി കസ്തൂരി.അപകടത്തിന് സാക്ഷികളായ എല്ലാവരെയും പോലീസ് ചോദ്യം ചെയ്യുന്നു. അതിന്റെ ഭാഗമായി കമല്‍ഹാസനെയും വിളിപ്പിക്കുന്നു. അതിലാര്‍ക്കാണ് പ്രശ്നം? അപകടത്തില്‍ മരിച്ചുപോയ 3 പേര്‍ക്കുമായി മൂന്ന് മണിനേരം ചിലവിടാന്‍ അദ്ദേഹത്തിന് എന്താണിത്ര ബുദ്ധിമുട്ട്.മക്കള്‍ നീതിമയ്യത്തിന്റെ നേതാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ പാടില്ലെന്ന് തോന്നുന്നു. സ്റ്റേഷനില്ലല്ലാതെ പഞ്ചനക്ഷത്ര ഹോട്ടലിലാണോ ചോദ്യം ചെയ്യേണ്ടത്.ഇവരെപോലുള്ളവരാണോ തമിഴ് ജനതയുടെ അവകാശത്തെ കുറിച്ച് വാദിക്കാന്‍ പോകുന്നത്. കസ്തൂരി ചോദിച്ചു.
കമല്ഹാസന് ഈ സമയം അത്ര പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഒരു വിമാനയാത്ര നടത്തണമെങ്കില്‍ വിമാനത്താവളത്തില്‍ ചിലവഴിക്കുന്ന സമയമാണ് മൂന്ന് മണിക്കൂര്‍. അതത്ര വലിയ കാര്യമല്ല.സാധാരണക്കാര്‍ സര്‍ക്കാര്‍ ഓഫീസുകളിലും റേഷന്‍കടകളിലും ബാങ്കുകളിലുമായി അതിലേറെ സമയം ചെലവഴിക്കുന്നു. കസ്തൂരി കുറിച്ചു.