Image

ദമാമില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശി വിദ്യാര്‍ഥി മരിച്ചു

Published on 19 May, 2012
ദമാമില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശി വിദ്യാര്‍ഥി മരിച്ചു
ദോഹ: വകറ റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കൂടെ യാത്ര ചെയ്‌ത രണ്ട്‌ സുഹൃത്തുക്കള്‍ക്ക്‌ പരിക്കേറ്റു. ഒരാളുടെ നില ഗുതുരമാണ്‌. കണ്ണൂര്‍ തലശ്ശേരി ഉമ്മന്‍ചിറ ഡാലിയയില്‍ അബ്ദുല്‍ ജബ്ബാറിന്‍െറ മകന്‍ ജാസില്‍ ഫിയാജ്‌ (18) ആണ്‌ മരിച്ചത്‌.
വ്യാഴാഴ്‌ച വൈകുന്നേരം ബര്‍വ വില്ലേജിലെ പുതിയ സിഗ്‌നലിന്‌ സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ലാന്‍ഡ്‌ ക്രൂയിസര്‍ നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു. മംഗലാപുരം സ്വദേശി മുഹമ്മദ്‌ മുസമ്മില്‍ (18), പാകിസ്‌താനിയായ മൂസ (18) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഗുരുതരമായി പരിക്കേറ്റ മുസമ്മിലിനെ ഹമദ്‌ ഹോസ്‌പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മൂസയുടെ പരിക്ക്‌ സാരമുള്ളതല്ല.
രണ്ട്‌ വാഹനങ്ങളിലായി പുറത്ത്‌ പോയിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട്‌ മറിഞ്ഞാണ്‌ അപകടം. വാഹനം പല തവണ മലക്കം മറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ദോഹയിലെ സ്‌കൂളില്‍ നിന്ന്‌ പ്‌ളസ്‌ ടു കഴിഞ്ഞ ജാസില്‍ ഫിയാജ്‌ നാട്ടില്‍ പോയി ഈയിടെയാണ്‌ തിരിച്ചെത്തിയത്‌. ദോഹയില്‍ തുടര്‍പഠനത്തിന്‌ ശ്രമം തുടരുന്നതിനിടെയാണ്‌ അപകടം. മുസമ്മിലും മൂസയും ദോഹയില്‍ വിദ്യര്‍ഥികളാണ്‌. ജാസില്‍ ഫിയാജിന്‍െറ പിതാവ്‌ അബ്ദുല്‍ ജബ്ബാര്‍ ഖത്തറില്‍ ബിസിനസ്‌ നടത്തുകയാണ്‌. മാതാവ്‌: ഫാത്തിമ. ജഫ്‌നാസ്‌ ജബ്ബാര്‍ ഏക സഹോദരനാണ്‌.
ദമാമില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശി വിദ്യാര്‍ഥി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക