Image

ദമാമിലെ വനിതകളുടെ ഡീപോര്‍ട്ടേഷന്‍ സെന്റര്‍ നവയുഗം സന്ദര്‍ശിച്ചു

അനില്‍ കുറിച്ചിമുട്ടം Published on 19 May, 2012
ദമാമിലെ വനിതകളുടെ ഡീപോര്‍ട്ടേഷന്‍ സെന്റര്‍ നവയുഗം സന്ദര്‍ശിച്ചു
ദമാം: നാട്ടില്‍നിന്ന്‌ കുട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്വദേശിനി സീനത്തുബീവി (46) കഴിഞ്ഞ 27 ദിവസമായി ദമാമിലെ ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ അഭയം തേടിയതായി അറിഞ്ഞ്‌ അവരെ കാണാനായി നവയുഗം ജീവകാരുണ്യ വിഭാഗം ജോയിന്റ്‌ കണ്‍വീനര്‍ സഫിയ അജിത്‌ ദമാം ഡീപോര്‍ട്ടേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു.

ഒരു വര്‍ഷം മുന്‍പ്‌ ഹോസ്‌പിറ്റല്‍ ക്ലീനര്‍ വീസയിലെത്തി വീട്ടു ജോലിക്കാരിയായി മാറിയ സീനത്ത്‌ ബീവിയെ കൃത്യമായി ആഹാരം നല്‍കാതെ ക്രൂരമായ ശാരീരിക പീഢനത്തിന്‌ വിധേയമാക്കുകയായിരുന്നു. പീഢനം സഹിക്കവയ്യാതെ വീട്ടില്‍നിന്ന്‌ ഇറങ്ങിയോടുകയായിരുന്നു. ഇതു കണ്‌ട ഡ്രൈവര്‍മാര്‍ ഇവരെ ഡീപോര്‍ട്ടേഷന്‍ സെന്ററിലെത്തിച്ചത്‌.

ഭര്‍ത്താവ്‌ മരിച്ച സീനത്ത്‌ മൂന്നു മക്കളെ വളര്‍ത്താനാണ്‌ ജോലി തേടി ഇവിടെ എത്തിയത്‌. ഇവര്‍ക്ക്‌ എംബസി ഈസിയും ടിക്കറ്റും എംബസിയും നല്‍കാമെന്ന്‌ സമ്മതിച്ചിട്ടുണ്‌ട്‌.

ഇവരോടൊപ്പം തിരുച്ചിറപ്പള്ളി സ്വദേശിനി രേവതി (30), മൈസൂര്‍ സ്വദേശിനി നഫീസ ബീഗം (40), ബാംഗളൂര്‍ സ്വദേശിനി ജോസഫൈന്‍ വിന്‍സെന്റ്‌ (50), കടപ്പ സ്വദേശിനി മാമുനി (45) തുടങ്ങിയ ഇന്ത്യക്കാരും സ്‌പോണ്‍സര്‍മാരുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെ വീട്ടില്‍നിന്ന്‌ ഇറങ്ങിയോടി ഡിപോര്‍ട്ടേഷനില്‍ കഴിയുന്നുണ്‌ട്‌.

ശ്രീലങ്ക ഉള്‍പ്പെടെയുള്ള മറ്റ്‌ രാജ്യങ്ങളിലെ സ്‌ത്രീകളും ഡീപോര്‍ട്ടേഷനില്‍ കഴിയുന്നുണ്‌ട്‌. ഇവരില്‍ ഫിലിപ്പൈന്‍ എംബസി മാത്രമാണ്‌ അവരുടെ സ്‌ത്രീകള്‍ക്ക്‌ ആവശ്യമായ നിയമ സഹായവും മറ്റ്‌ ക്രമീകരണങ്ങളും ചെയ്‌തു കൊടുക്കുന്നത്‌.

ഡീപോര്‍ട്ടേഷനില്‍ കൃത്യമായി ഭക്ഷണവും ഭയം കൂടാതെ ഉറങ്ങാനുമുള്ള അവസരം ലഭിക്കുന്നുണെ്‌ടങ്കിലും ഉടുതുണിക്ക്‌ മറുതുണി ഇല്ലാത്ത അവസ്ഥയാണ്‌. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ പോലും അവരുടെ കൈവശമില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക്‌ ആവശ്യമായ വസ്‌ത്രങ്ങളും മറ്റ്‌ അത്യാവശ്യ സാധനങ്ങളും നല്‍കാന്‍ നവയുഗം സാംസ്‌കാരികവേദി തീരുമാനിച്ചു.

ജീവിക്കാനായി ഇവിടെ എത്തി പീഡനങ്ങള്‍ക്ക്‌ വിധേയരാകേണ്‌ടിവരുകയും ജയില്‍ വാസം അനുഭവിക്കേണ്‌ടിവരികയും ചെയ്യുന്ന അവസ്ഥ മാറേണ്‌ടതായിട്ടുണ്‌ട്‌. ഇന്ത്യയില്‍ നിന്ന്‌ എല്ലാ നിയമങ്ങളും ലംഘിച്ച്‌ വീട്ടു വേലക്കാര്‍ എത്തിക്കൊണ്‌ടിരിക്കുന്നു. ഗവണ്‍മെന്റിന്‌ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. എംബസിയോട്‌ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇത്തരക്കാര്‍ക്കായി ഒരു അഭയകേന്ദ്രം തുടങ്ങാന്‍ കഴിയുന്നില്ല. ഇതിലേയ്‌ക്ക്‌ സംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടേയും അടിയന്തര ശ്രദ്ധ പതിയണമെന്ന്‌ നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യ വിഭാഗം ജോയിന്റ്‌ കണ്‍വീനര്‍ സഫിയ അജിത്‌ ആവശ്യപ്പെട്ടു. ബന്ധപ്പെടേണ്‌ട നമ്പര്‍: 0552241890.
ദമാമിലെ വനിതകളുടെ ഡീപോര്‍ട്ടേഷന്‍ സെന്റര്‍ നവയുഗം സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക