Image

അടുത്ത സുഹൃത്തുകള്‍ക്കുപോലും എവിടെയാണെന്ന് അറിയില്ല!!! കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി പൃഥ്വി ഇന്ത്യവിട്ടു

Published on 04 March, 2020
അടുത്ത സുഹൃത്തുകള്‍ക്കുപോലും എവിടെയാണെന്ന് അറിയില്ല!!! കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി പൃഥ്വി ഇന്ത്യവിട്ടു

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും നിര്‍മ്മാതാവുമായ പൃഥ്വിരാജ് സുകുമാരന്‍ ഏറ്റവും പുതിയ ചിത്രമാണ് ആട് ജീവിതം. ബെന്യാമിന്‍ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ആരാധകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്.


ചിത്രത്തിനു വേണ്ടി താരം മറ്റു ചിത്രങ്ങള്‍ മാറ്റി വയ്ക്കുകയും വലിയ മേക്കോവറുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ താടിയും മുടിയും നീട്ടി ഏകദേശം 30 കിലോ ഭാരം കുറച്ച്‌ അദ്ദേഹം നജീബ് ആകാന്‍ തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ അവസാന ഘട്ടത്തിനായി ഇന്ത്യയില്‍ നിന്നും മാറി നില്‍ക്കുകയാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം അദ്ദേഹം രാജ്യം വിട്ടു നില്‍ക്കുമെന്ന് രേഖപ്പെടുത്തിയിരുന്നു.


അദ്ദേഹം ഇപ്പോഴിതാ ഇന്ത്യ വിട്ടു എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളും ശ്രദ്ധേയമാകുന്നുണ്ട്. പക്ഷെ എവിടേക്കാണ് യാത്ര തിരിച്ചത് എന്ന് വ്യക്തമല്ല. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ പോലും അദ്ദേഹം എവിടെയാണ് പോയത് എന്ന് അറിയില്ല. നജീബിനെ മിനി സ്‌ക്രീനില്‍ വരുമ്ബോള്‍ ആരാധകര്‍ കണ്ടാല്‍ മതിയെന്നും എനിക്കുവേണ്ടി കുറച്ച്‌ സമയം മാറ്റി വെക്കേണ്ട അത്യാവശ്യമാണെന്നും നജീബാകാന്‍ ഏറെ മാനസികമായി തയ്യാറെടുക്കണം എന്നും പൃഥ്വിരാജ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക