Image

നോയമ്പ് (ചെറുകഥ: ഡോ. മോഹന്‍)

Published on 03 March, 2020
നോയമ്പ് (ചെറുകഥ: ഡോ. മോഹന്‍)
ഇത് ഒരു "മത്തായി"യുടെ കഥ ആണ്.
ഇത് ഒരു പള്ളിയിൽ അച്ചന്റെ കഥയും ആണ് .
അച്ചൻ അവിവാഹിതനായിരുന്നു.
അച്ചന് സഹായത്തിന് ഒരു ആളെ വേണം. കുറേ തിരക്കി. കിട്ടാൻ വളരെ ബുദ്ധിമുട്ട്.
അങ്ങനെ ഇരിക്കുമ്പോൾ ഒരു പയ്യനെ കണ്ടുമുട്ടി. നല്ല പറ്റിയ ആളുതന്നെ. പാചകം അറിയാം, നല്ല മര്യാദക്കാരൻ. എന്തിനും കൊള്ളാവുന്നവൻ.

പക്ഷേ ഒരു ചെറിയ കുഴപ്പം. പയ്യൻസ് ഹിന്ദു ആണ് . ‘ഗോപാലൻ’. അച്ചൻ ചിന്താവിഷ്ടൻ ആയി. പള്ളിക്കാർ എന്തു പറയും? പക്ഷേ പട്ടിണി കിടക്കുന്നത് ഞാൻ ആണല്ലോ? അച്ചൻ വിചാരിച്ചു. അവർ എന്തുവേണമെങ്കിലും വിചാരിച്ചോട്ടെ. സാരമില്ല.
പെട്ടന്ന് അച്ചന് ഒരു വഴി തെളിഞ്ഞു വന്നു. ഗോപാലനെ മാമോദിസ മുക്കി ‘മത്തായി’ ആക്കുക. അതു തന്നെ. പ്രോബ്ലം സോൾവ്ഡ് .
അങ്ങനെ ഗോപാലനോടെ കാര്യങ്ങൾ വിവരിച്ച ശേഷം, മാമോദിസ മുക്കി ‘മത്തായി’ ആക്കി.
സന്തോഷ പ്രദമായ ദിനങ്ങൾ പലതും കടന്നുപോയി.
അങ്ങനെ ഒരു ദുഃഖ വെള്ളിയാഴ്ച്ച അച്ചൻ പളളി കഴിഞ്ഞു വന്നപ്പോൾ മത്തായി മീൻ വറക്കുന്നു.
എടാ മത്തായി നീ ഇത്‌ എന്താണ് കാണിക്കുന്നത് ?
ഇന്ന് ദുഃഖവെള്ളിയാഴ്ച്ച ആണെന്ന് നിനക്ക് അറിയുകയില്ലിയോ? നോയമ്പ് ആണ്. മീൻ കൂട്ടാമോ? പള്ളിക്കാർ കാണുകയില്ലിയോ?
അച്ചോ ഇതു മീൻ അല്ല ഇതു ‘വെണ്ടയ്ക്ക’ ആണ്.
നിനെക്കെന്താ വട്ടു പിടിച്ചോ? മീൻ കണ്ടാൽ എനിക്കറിയില്ലിയോ?
അച്ചോ ഇതു മീൻ ആയിരുന്നു. പക്ഷേ "ഗോപാലൻ" ആയിരുന്ന എന്നെ അച്ചൻ "മത്തായി" ആക്കിയത് പോലെ, ഈ മീനിനെ ഞാൻ സ്തോത്രം ചെയ്യ്ത് പ്രാർത്ഥിച്ചു മാമോദിസ മുക്കി ‘വെണ്ടയ്ക്ക’ ആക്കി.
ഇപ്പോൾ ഇത്‌ മീൻ അല്ല വെണ്ടക്ക ആണ് .
അച്ചന് ഒന്നും പേടിക്കാതെ കൂട്ടാം.
അച്ചൻ മൗനം പാലിച്ചു ,ആലോചനയിൽ മുഴുകി.
അച്ചൻ മീൻ, അല്ല വെണ്ടക്ക, അല്ല മീൻ കൂട്ടിയോ? അറിയില്ല.
കൂടുതൽ അന്വഷണം വേണ്ടിയിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക