Image

'ജയേട്ടന്റെ ശബ്ദത്തിന് മധുരമേറിക്കൊണ്ടിരിക്കുന്നു.

Published on 03 March, 2020
 'ജയേട്ടന്റെ ശബ്ദത്തിന് മധുരമേറിക്കൊണ്ടിരിക്കുന്നു.
നൊസ്റ്റാള്‍ജിയ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാവും. ഓര്‍മകള്‍ക്കു സുഗന്ധമുള്ളിടത്തോളം കാലം മധുരമൂറുന്ന ഗാനങ്ങള്‍ കേള്‍ക്കുമ്പോഴും മനസ്സില്‍ കുളിരൂറും. ആ ഓര്‍മകളില്‍ പ്രണയം കൂടിയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. അതിമധുരം. അത്തരം സുഖമുള്ളൊരു ഓര്‍മക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു ഗാനമാണിത്. മലയാളത്തിന്റെ സ്വന്തം ഭാവഗായകന്‍ പി ജയചന്ദ്രന്റേതാണ് ആലാപനം. 

വിധുമുഖി എന്ന ആല്‍ബത്തിലേതാണ് ഈ ഗാനം. അരുണ്‍ വി അക്ഷയ് ആണ് സംഗീതം. കിഷോര്‍ വട്ടേക്കാട്ട് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. തായ് പ്രശാന്ത് ആണ് ഛായാഗ്രഹണം. വിഷ്ണു ബാലകൃഷ്ണന്‍, ശ്രീദുര്‍ഗ, കിഷോര്‍ വട്ടേക്കാട്ട്, ബിന്ദു വിജയ്, റഷീദ് ലക്കിടി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക