Image

മലയാളത്തിന്റെ പ്രീയ താരങ്ങളായ ജയറാം , പൃഥിരാജ് , ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് ക്ഷീണാവസ്ഥയോ ? ശരീര ഭാരം കുറച്ച് അഭ്രപാളിയില്‍ മിന്നാന്‍ ഒരുങ്ങി താരങ്ങള്‍ ....

Published on 02 March, 2020
മലയാളത്തിന്റെ പ്രീയ താരങ്ങളായ ജയറാം , പൃഥിരാജ് , ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് ക്ഷീണാവസ്ഥയോ ? ശരീര ഭാരം കുറച്ച് അഭ്രപാളിയില്‍ മിന്നാന്‍ ഒരുങ്ങി താരങ്ങള്‍ ....
മലയാളികളുടെ ഇഷ്ട താരങ്ങളായ ജയറാം ,പൃഥിരാജ് ,ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ശരീര ഭാരം കുറച്ച് പുതിയ മേക്കോവറില്‍ എത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍  .ജയറാം നായകനാകുന്ന  ''നമോ'' എന്ന ചിത്രത്തിനായാണ് ,ഇദ്ദേഹം 20 കിലോയോളം ശരീര ഭാരം കുറച്ചത് . മുടിയും മീശയും ഒക്കെ കളഞ്ഞു ക്ളീന്‍ സെറ്റപ്പിലാണ് ജയറാം എത്തുന്നത് .വിജീഷ് മണി സംവിധാനം ചെയ്യുന്ന മുഴുനീള സംസ്‌കൃത ചിത്രമായ ''നാമോയില്‍'' കുചേലനായാണ് ജയറാം വേഷമിടുന്നത് . മൈസൂര്‍ ,ബാംഗ്‌ളൂര്‍,തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രം പൂര്‍ത്തീകരിച്ചിട്ടുള്ളത് .മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയാണ് കേരളത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കന്നത് .അടുത്തമാസം ചിത്രം റിലീസ് ചെയ്യാന്‍ ഉള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ 

ബ്ലസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിതം ' എന്ന ചിത്രത്തില്‍ നജീബായി വേഷമിടുന്ന പൃഥി രാജ് എട്ടു കിലോയോളമാണ്  കുറച്ചത് .താരം കഥാപാത്ര തയാറെടുപ്പിനായി   മൂന്ന് മാസത്തെ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്താണ് മെലിഞ്ഞത് .വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടിവന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ആടുജീവിതത്തിലൂടെ അവതരിപ്പിക്കുന്നത് . ഈ ചിത്രം കഴിഞ്ഞ വര്‍ഷമാണ് ഷൂട്ടിംഗ് ആരംഭിച്ചത്.ആദ്യ ഘട്ടം നാട്ടിലും  രണ്ടാം ഘട്ടമായി ജോര്‍ദാനിലും ഇത് ഷൂട്ട് ചെയ്തിരുന്നു .എന്നാല്‍ മൂന്നാം ഘട്ടം ഈ മാസം പകുതിയോടെ  അള്‍ജീരിയയില്‍ ആരംഭിക്കുമെന്നാണ് വിവരം .മാര്‍ച്ച് 16 മുതല്‍ ഒരുമാസക്കാലമാണ് ഷൂട്ടിംഗ് 

തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നായ ആടുജീവിതത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് പൃഥി  എത്തുന്നത്  .അതിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി താടിയും മുടിയും നീട്ടി വളര്‍ത്തിയിരിക്കുകയാണ് താരം .മരുഭൂമിയില്‍ പട്ടിണിയില്‍ എല്ലും തോലുമായി രക്ഷപെടാന്‍ വെമ്പല്‍ കൊള്ളുന്ന നജീബിനെ ഉള്‍ക്കൊണ്ട് പൃഥി ഒരു പക്ഷേ ഇനിയും ഭാരം കുറച്ചേക്കാം .

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മാലിക് ' ഇതില്‍  തകര്‍പ്പന്‍ മേക്ക് ഓവറിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്  .20 വയസ് മുതല്‍ 67 വയസ്സുവരെയുള്ള കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത് .ഫഹദിന്റെ ഈ ചിത്രം കണ്ടാല്‍ 'പെറ്റ തള്ള തിരിച്ചറിയില്ല ' എന്നാണ് ആരാധകരുടെ കമന്റുകള്‍ .. ജയറാം 20 കിലോ കുറച്ചെങ്കില്‍ ഫഹദ് 15 കിലോ ഭാരമാണ് ഈ ചിത്രത്തിനായി കുറച്ചത് .മൂവരുടെയും വ്യത്യസ്ത വേഷങ്ങള്‍ കാണാന്‍ ഉള്ള തയാറെടുപ്പിലാണ് താരാരാധകര്‍ 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക