വ്യത്യസ്ത ജന സമൂഹങ്ങള്‍ക്ക് പ്രാധാന്യമുള്ള സംസ്ഥാനമാണ് സൗത്ത് കാരലിന പ്രബലമായ ഒരു കറുത്ത വര്‍ഗ സാന്നിദ്ധ്യവും ഇവിടെയുണ്ട്. പ്രസിഡന്റ് ബരാക്ക് ഒബാമയെ ഇവര്‍ ശക്തമായി പിന്തുണച്ചു. ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡനും ഇവര്‍ സംശയലേശമന്യേ പിന്തുണ നല്കുന്നു എന്ന് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച നടക്കുന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ മറ്റ് സ്ഥാനാര്‍ത്ഥികളെ പിന്തള്ളി ബൈഡന് മുന്നിലെത്തുമെന്നാണ് പ്രവചനം.
ചൊവ്വാഴ്ച നടന്ന പത്താമത്തെ ഡെമോക്രാറ്റിക് ഡിബേറ്റില്‍ മുന്‍ ഡിബേറ്്റിന്റെ തനിയാവര്ത്തമായി ആദ്യ പതിനഞ്ചു മിനിറ്റ് സെനറ്റര്‍ എലിസബെത്ത് വാറന്‍ മുന്‍ ന്യൂയോര്‍ക്ക് മേയറും ബില്യണയറുമായ മൈക്കേല്‍ ബ്ളൂം ബെര്‍ഗിനെ കടന്നാക്രമിച്ചു. ബ്ലൂം ബെര്‍ഗിന്റെ സ്റ്റോപ് ആന്റ് ഫ്രിസ്ക് നയവും ഒരു കമ്പനിയില്‍ ഒരു സ്ത്രീ ജീവനക്കാരി അവര്‍ ഗര്‍ഭിണിയായപ്പോള്‍ പറഞ്ഞു വിട്ടതുമെല്ലാം വാറന്‍ ആയുധമാക്കി. അമേരിക്കയിലെ എത്രയോ കമ്പനികളില്‍ ആയിരക്കണക്കിന് ജീവനക്കാരെ അവരെ തീരെ ചെറിയ ന്യൂനപക്ഷത്തില്‍ പെടുന്നവരായതിനാല്‍ മറ്റ് കാരണങ്ങള്‍ ആരോപിച്ച് പിരിച്ചു വിടാറുണ്ട് എന്ന യാഥാര്‍ത്ഥ്യം വാറന്‍ അറിയില്ലെന്ന് തോന്നുന്നു.
തുടര്‍ന്ന് ഫ്രീഫോര് ഓള് എന്നത്പോലെ ഏഴ് സ്ഥാനാര്‍ത്ഥികളും(ബ്ലൂം ബെര്‍ഗ്, വാറന്‍, സെനറ്റര്‍മാരായ ബേണി ബെന്‍ഡ് മേയര്‍ പീറ്റ്ബട്ടീജ് , മുന#് വൈസ് പ്രസിഡന്റ് ജോ ബൈഡന്, മറ്റൊരു ബില്യണയര്‍ ടോം സ്റ്റയര്‍) എന്നിവരെല്ലാം ഒരേ സമയം തങ്ങളുടെ നേട്ടങ്ങളും വിജയങ്ങളും വിവരിക്കുവാന്‍ ആരംഭിച്ചു.
അനുവദിച്ച സമയപരിധി ലംഘിക്കുന്നതിലും ഇവര്‍ താന്‍ പോരിമ കാട്ടി.
ചില ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച്് അവര്‍ക്ക് വേണ്ടി ബില്യണുകള്‍ ചെലവഴിക്കും എന്ന് പല സ്ഥാനാര്‍ത്ഥികളും പറഞ്ഞു. ആദ്യമായി ഡിബേറ്റ് വേദിയിലെത്തിയ സ്റ്റയര്‍ ഒരു ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസത്തിന് വേണ്ടി ആദ്യവര്‍ഷം 800 ബില്യണ്‍ ഡോളര്‍, അതിനടുത്ത വര്‍ഷം 850 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെ വര്‍ധിച്ച് ചെലവിടുമെന്ന് വാഗ്ദാനം നല്കി. സ്റ്റയര്‍ ജയിച്ച് പ്രസിഡന്റായി പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഉടനെ യു.എസ്. സുപ്രീം കോടതിയില്‍ നിന്ന് സ്റ്റേ ഉണ്ടാവും. റിവേഴ്സ് ്ഫര്മേറ്റീവ് ആക്ഷന്റെ ധാരാളം കേസുകള്‍ സുപ്രീം കോടതിക്ക് മുന്നിലുണ്ട്.
പ്രൈമറികളില്‍ ഇതുവരെ മുന്നില്‍ നില്ക്കുന്ന സാന്‍ഡേഴ്സിന്റെ പ്രിയ പദ്ധതി മെഡി കെയര്‍ ഫോര്‍ ഓളിന് ആദ്യവര്‍ഷം 128 ട്രില്യന്‍ ഡോളറും പിന്നീട് ഓരോ വര്‍ഷവും ചെലവ് വര്‍ധിക്കുകയും ചെയ്യുമെന്ന് പറഞ്ഞു. ഇതിനെല്ലാം പണം എവിടെ നിന്നുണ്ടാകും എന്നറിയില്ല.
വാറന്റെ പ്രിയപദ്ധതി ഏറ്റവും ധനികരായ ഒരു ശതമാനത്തിന്റെ ധനത്തിന് മേല്‍ പത്ത് സെന്റിന് ഒരു സെന്റ് നികുതി ചുമത്തുക എന്ന നിര്‍ദ്ദേശം ആവര്‍ത്തിക്കപ്പെട്ടു. നിയമം എങ്ങനെ നടത്തുമെന്നോ എത്ര തുക സമാഹരിക്കുമെന്നോ വിശദമാക്കുക ഉണ്ടായില്ല.
ബ്ലൂം ബെര്‍ഗ് തന്റെ പണം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്കാണ് നല്കുമെന്നതെന്ന ആരോപണത്തിന് മറുപടിയായി കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ 40 ഡെമോക്രാറ്റിക് സെനറ്റര്‍മാരെ സൃ്ഷ്ടിക്കുവാന് തനിക്ക് കഴിഞ്ഞു എന്ന് ബ്ലൂം ബെര്‍ഗ് പറഞ്ഞു.
പല ബില്ലുകളും നിയമമാവാന്‍ താനാണ് മുന്‍കൈയെടുത്ത് ആദ്യം ഒപ്പുവച്ചതെന്നും സാന്‍ഡേഴ്സിന്റെയും വാറന്റെയും ഒപ്പുകള്‍ വളരെ താഴെ ആയിരുന്നുവെന്നും ക്ലോബുച്ചര്‍ അവകാശപ്പെട്ടു. തനിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് സാന്‍ഡേഴ്സ് ശക്തമായ മറുപടി നല്കി. വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്നതും അബദ്ധ ജടിലമായ കണക്കുകള്‍ ഉദ്ധരിക്കുന്നതും(15 ലക്ഷം പേര് കൊല്ലപ്പെട്ടത് ബൈഡന് പറഞ്ഞപ്പോള്‍ പതിനഞ്ച് കോടിയായി) ബൈഡന് ഇത്തവണയും തുടര്‍ന്നു.