Image

ഫോമാ ഭവന പദ്ധതിയില്‍ ആലുവ വൈപ്പിനിലുള്ള വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി

ബിന്ദു ടി ജി Published on 25 February, 2020
ഫോമാ ഭവന പദ്ധതിയില്‍ ആലുവ വൈപ്പിനിലുള്ള വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി
ഫോമാ ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി വെസ്‌റ്റേണ്‍ റീജിയന്‍ പണിതു നല്‍കിയ ആലുവ വൈപ്പിനില്‍ ഉള്ള വീടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി.
 
വെസ്‌റ്റേണ്‍  റീജിയന്‍ ആര്‍ വി പി ജോസഫ് ഔസോയുടെ പത്‌നി സുജ ഔസോ യുടെ കുടുംബമാണ് ഈ വീടിനുള്ള സ്‌പോണ്‍സര്‍ഷിപ് മായി മുന്നോട്ടു വന്നത് . സുജയുടെ സഹോദരി രശ്മി ഷേ യും ഭര്‍ത്താവ് മാര്‍ട്ടി  ഷേ യും ചേര്‍ന്ന്  എണ്ണായിരം  ഡോളര്‍ ഈ വീടുനിര്‍മ്മാണത്തിനായി സംഭാവന നല്‍കി . കേരളത്തില്‍ വൈപ്പിനില്‍ ആണ് ഈ ഭവനം പണിയിച്ചിരിക്കുന്നത് .    കുറഞ്ഞ  ചിലവില്‍ പണി പൂര്‍ത്തിയാക്കാമെന്ന് നേരത്തേ ഏറ്റിരുന്ന ഭവന നിര്‍മ്മാണ കമ്പനിക്ക് ചില സാങ്കേതിക കാരണങ്ങളാല്‍ ഈ ജോലി ചെയ്തു തീര്‍ക്കാന്‍ സാധിക്കാതെ വന്നതിനാല്‍ മറ്റൊരു കമ്പനി യെ ഏല്‍പ്പിക്കേണ്ടി വന്നു .  ഇതുമൂലം   വന്ന  വന്ന അധികച്ചെലവായ  ആയിരം ഡോളര്‍ സുമനസ്സോടെ ജോസ് വടകര നല്‍കുകയായിരുന്നു . ഫോമായുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആണ് ജോസ് വടകര .

പണി പൂര്‍ത്തിയായ വീട്ടിലേക്കു നന്ദിപൂര്‍വ്വം ഒരു നിര്‍ധനകുടുംബം കൂടി താമസമാക്കി . മാനവസ്‌നേഹത്തില്‍ അടിയുറച്ച ഫോമാ യുടെ നന്മ നിറഞ്ഞ കാരുണ്യപ്രവര്‍ത്തനങ്ങളുടെ മറ്റൊരു നേര്‍ക്കാഴ്ച്ച യാണ്  ഈ ഭവനം. വെസ്‌റ്റേണ്‍ റീജിയണല്‍ നിന്നും ഏകദേശം പത്തോളം വീടുകള്‍ ഫോമാ വില്ലേജിലേക്ക് സംഭാവന നല്‍കിയ സംഘടനകളേയും ഭാരവാഹികളെയും അതുപോലെതന്നെ ഫോമയുടെ വെസ്‌റ്റേണ്‍ റീജിയന്‍ ഭാരവാഹികളെയും അഭിനന്ദിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍  ,ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം ,ട്രഷറര്‍ ഷിനു ജോസഫ് ,  വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു ,ജോയിന്റ് സെക്രട്ടറി സജു ജോസഫ് ,ജോ .ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ തുടങ്ങിയവര്‍ അറിയിച്ചു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക