Image

ഡല്‍ഹിയില്‍ മാര്‍ച്ച്‌ 24വരെ നിരോധനാജ്ഞ

Published on 25 February, 2020
ഡല്‍ഹിയില്‍ മാര്‍ച്ച്‌ 24വരെ നിരോധനാജ്ഞ

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട്‌ കലാപം പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുമായി നടത്തിയ ചര്‍ച്ച വിജയകരമെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജരിവാള്‍. 

സംഘര്‍ഷം നിയന്ത്രിക്കാന്‍ ആവശ്യത്തിന്‌ പൊലീസിനെ നിയമിക്കുമെന്ന്‌ അമിത്‌ ഷാ ഉറപ്പു നല്‍കിയതായി കെജരിവാള്‍ പറഞ്ഞു. ആവശ്യമെങ്കില്‍ സൈന്യത്തെ രംഗത്തിറക്കാനും തീരുമാനമായി. രാഷ്ട്രീയം മറന്ന്‌ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്ന്‌ കെജരിവാള്‍ പറഞ്ഞു.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച്‌ 24വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം, കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക്‌ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കര്‍വാന്‍ നഗറിലും യമുമാനഗറിലും സംഘര്‍ഷമുണ്ടെന്നാണ്‌ വിവരം. 

ഗോകുല്‍പുരി, കബീര്‍ നഗര്‍, മൗജ്‌പൂര്‍, ബ്രഹ്മപുരി എന്നിവിടങ്ങലില്‍ ഇന്നും സംഘര്‍ഷമുണ്ടായി. തുവരെയുള്ള കണക്ക്‌ പ്രകാരം, അക്രമ സംഭവങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. 146പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇതില്‍ 98പേര്‍ സാധാരണക്കാരും 48പേര്‍ പൊലീസുകാരുമാണ്‌.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ്‌ കഴിഞ്ഞ ദിവസം രാത്രി സംഘര്‍ഷമുണ്ടായത്‌. 

ഇവര്‍ പര്‌സപരം കല്ലെറിയുകയും വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിടുകയുമായിരുന്നു.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്‌. പത്തിടങ്ങളിലാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്‌.
Join WhatsApp News
Devilish Fake Patriotism 2020-02-25 06:49:34
രാജ്യ തലസ്ഥാനം കത്തുകയാണ് ഹിന്ദു തീവ്രവാദികൾ വംശീയഹത്യയിൽ അഴിഞ്ഞാടുകയാണ് പണ്ടൊരിക്കൽ നാം നിശ്ശബ്ദരായതിന്റെ ഫലമാണ് ഗുജറാത്തിൽ കണ്ടത്. ഡൽഹിയിൽ അത് ആവർത്തിക്കരുത് ഇതവസാന കുതിപ്പാണ് , ജീവന്മരണ പോരാട്ടമാണ് , ഇവിടെ നാം ജീവിച്ചിരുന്നു എന്ന് ശക്തമായി രേഖപ്പെടുത്തേണ്ടതുണ്ട് പ്രതികരണത്തിന്റെ അഗ്നിയിൽ സ്വയം എരിയുകയെങ്കിലും വേണം - FB Post -copied :chankyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക