Image

ട്രംപിന്റെ 'മഞ്ഞ' ടൈയ്ക്ക് പിന്നിലെ രഹസ്യം തേടി സോഷ്യല്‍ മീഡിയ

Published on 24 February, 2020
ട്രംപിന്റെ 'മഞ്ഞ' ടൈയ്ക്ക് പിന്നിലെ രഹസ്യം തേടി സോഷ്യല്‍ മീഡിയ
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ അദ്ദേഹം സ്യൂട്ടിനൊപ്പം ധരിച്ച മഞ്ഞ ടൈയ്ക്ക് പിന്നിലെ രഹസ്യം അന്വേഷിച്ച് ട്വിറ്റര്‍ ഉപയോക്താക്കള്‍. സാധാരണ ട്രംപ് അണിയാറുള്ള ചുവന്ന ടൈയ്ക്ക് പകരം എന്ത് കൊണ്ടാണ് ഇന്ത്യാ സന്ദര്‍ശനത്തില്‍ അദ്ദേഹം മഞ്ഞ ടൈ ധരിച്ചത് എന്നാണ് ഉപയോക്താക്കളുടെ ചോദ്യം.

കടും മഞ്ഞ നിറത്തിലുള്ള ടൈ ധരിച്ചാണ് ഡൊണാള്‍ഡ് ട്രംപ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. എന്നാല്‍ അമേരിക്കയില്‍ നിന്ന് പുറപ്പെടുമ്പോള്‍ അദ്ദേഹം സാധാരണ പോലെ ചുവന്ന ടൈ തന്നെയാണ് ധരിച്ചിരുന്നത്. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിന് തൊട്ട്  പിന്നാലെയാണ് ട്രംപ് ടൈ മാറ്റി കെട്ടിയത്.

സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും പ്രതീകമാണ് മഞ്ഞ. അതിനാലാണ് ട്രംപ് മഞ്ഞ ടൈ ധരിച്ചതെന്നാണ് ഒരുകൂട്ടം വാദിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ ദൃഢമാകുന്ന ബന്ധമാണ് ഇത് സൂചിപ്പിക്കുന്നത് എന്നും വാദം ഉയരുന്നുണ്ട്. ഇന്ത്യയില്‍ 'മഞ്ഞ' സന്തോഷത്തിന്റെ പ്രതീകമായ് കണക്കാക്കുന്ന നിറമാണെന്നും വസന്തത്തിന്റെ  നിറമാണെന്നും അഭിപ്രായം ഉയരുന്നുണ്ട്.







Join WhatsApp News
മഞ്ഞ ടൈ 2020-02-24 14:47:14
ട്രമ്പ്‌ പ്രസങ്ങിക്കാന്‍ തുടങിയതോടെ ആളുകള്‍ വന്‍ കൂട്ടമായി സ്റ്റെഡിയം വിട്ടു ഇറങ്ങി പോയി. ഇവര്‍ക്ക് ദിവസ കൂലി കൊടുത്തു ആണ് ഇവിടെ കൊണ്ട് വന്നത്. മഞ്ഞ ടൈ ജാഥയില്‍ ഉണ്ടായിരുന്ന പശുവിന്‍റെ കൊമ്പില്‍ ചുറ്റിയതു ആയിരിക്കാം, അതോ സംഗി സാമിയുടെ ഇന്ത്യന്‍ ടൈ?
* 4 PM news in brief. 2020-02-24 16:15:23
Kellyanne Conway Snaps At Dems During Fox News Interview: ‘This Is Payback For Impeaching Trump’ *Idaho GOP Leader Goes On Rant Claiming Planned Parenthood Should Be ‘Nuked’ *-NY Magazine Columnist Sounds The Alarm On Trump: ‘Never Been More Dangerous’ *-Christian ‘Historian’: Black History Month Is About Whites Because They ‘Gave Up Their Rights’ For Black People *-Law Professor Who Urged Senate To Reject Bill Barr Says He’s ‘Far Worse Than I Predicted’ VOTE FOR DEMOCRATS TO SAVE AMERICA
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക