ഇന്ദ്രജിത്ത് പൂര്‍ണിമ ദമ്പതികളുടെ മകള്‍ പ്രര്‍ത്ഥന സ്വന്തമായി വരികളും എഴുതി സംഗീതവും ആലപിച്ച് ആദ്യ ഗാനം വൈറലാകുന്നു. പൃഥ്വിരാജാണ് പ്രാര്‍ത്ഥനയുടെ പാട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നത്. അന്ന് ഒരു പച്ച തുണിയില്‍ പൊതിഞ്ഞ് നിന്നെ എന്റെ കൈയില്‍ കിട്ടുമ്പോള്‍ നിനക്ക് രണ്ടര കിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ നീ ആദ്യമായി ചിട്ടപ്പെടുത്തിയ പാട്ട് പടുന്നതിന്റെ വീഡിയോ ചിത്രീകരിക്കുന്നു. വീഡിയോ പങ്ക്വെച്ചുകൊണ്ട് പൃഥ്വി കുറിച്ചു.
ഇത് തന്റെ തുടക്കമാണെന്നും പാട്ടിനെക്കുറിച്ച് അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും വീഡിയോ എടുത്ത് കൊച്ചച്ചന് നന്ദി എന്നു പാട്ട് പങ്ക്വെച്ച് കൊണ്ട് പ്രാര്‍ത്ഥന കുറിച്ചു. പാട്ടിന്റെ വീഡിയോ കണ്ട് ഉടനെ നിരവധി പേര്‍ കമന്റുകള്‍ നല്‍കി. താരപുത്രിയുടെ മലയാളം പാട്ടിനായി കാത്തിരിക്കുകയാണെന്നും, ഓരോ പാട്ടുകളിലൂടെ പ്രാര്‍ത്ഥന വീണ്ടും വിസ്മയപ്പിക്കുകയാണെന്നും ആരാധകര്‍ കുറിച്ചു.
കഴിഞ്ഞ ദിവസം അമ്മ പൂര്‍ണിമയ്ക്ക് വേണ്ടി പാടിയ പാട്ടും വൈറലായിരുന്നു. പ്രാര്‍ത്ഥന ഗിറ്റാര്‍ വായിക്കുന്നിതിന്റെ വീഡിയോയും വൈറലായിരുന്നു.