Image

യുകെയിലെ ഇമിഗ്രേഷന്‍ നിയമത്തില്‍ വീണ്ടും പുതുക്കല്‍; 2021 മുതല്‍ ബാധകം

Published on 21 February, 2020
യുകെയിലെ ഇമിഗ്രേഷന്‍ നിയമത്തില്‍ വീണ്ടും പുതുക്കല്‍; 2021 മുതല്‍ ബാധകം
ലണ്ടന്‍: ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ നിയമത്തിലെ മാറ്റങ്ങളുടെ പുതിയ രൂപം ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ വെളിപ്പെടുത്തി. ഇതനുസരിച്ച് വിദഗ്ധരല്ലാത്തവരുടെ കുടിയേറ്റം കുറയ്ക്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യക്കാര്‍ക്കും ഒരുപോലെ ബാധകമാവുന്ന നിയമങ്ങള്‍ 2021 ജനുവരി ഒന്നുമുതല്‍ നടപ്പിലാക്കുമെന്നാണ് പ്രീതി പട്ടേല്‍ വ്യക്തമാക്കിയത്.

യുകെയിലേക്ക് വരുന്ന കുടിയേറ്റക്കാര്‍ക്ക് കുറഞ്ഞത്, പ്രതിവര്‍ഷം 25,600 പൗണ്ട് ശമ്പളം നിജപ്പെടുത്തിയതു കൂടാതെ ഇംഗ്ലീഷ് ഭാഷയുടെ പരിജ്ഞാനം അടിസ്ഥാനമാക്കിയുള്ള പോയിന്റ് അധിഷ്ഠിത സംവിധാനവുമാണ് വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അണ്‍സ്‌കില്‍ഡ് ജോലിക്കാരുടെ കുടിയേറ്റം അസാധ്യമാക്കും.

കുടിയേറ്റക്കാര്‍ക്ക് വര്‍ക്ക് വിസ ലഭിക്കാനുള്ള സാധ്യത ഉള്‍പ്പെടുത്തിയാണ് പോയിന്റുകള്‍ നല്‍കുന്നത്, ഇവര്‍ക്ക് ശമ്പളമായി 25,600 പൗണ്ട് വാഗ്ദാനവുമണ്ട്.

ബ്രിട്ടന്‍ 1973 ല്‍ കോമണ്‍ മാര്‍ക്കറ്റില്‍ ചേര്‍ന്നതിനുശേഷം അതിര്‍ത്തി നിയമങ്ങള്‍ മാറ്റിയതിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കുവേണമെങ്കിലും ജോലിയ്ക്കായി കുടിയേറാമായിരുന്നതിന് ഇതോടെ പൂട്ടുവീഴുകയും ചെക്കും. ഈ വര്‍ഷാവസാനത്തോടെ യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനിലേക്ക് വരാനുള്ള സാധ്യതയും ഈ പ്രഖ്യാപനത്തോടെ ഇല്ലാതാവും.

തൊഴിലുടമകളുടെ ആവശ്യപ്രകാരം 1.3 മില്യണ്‍ തൊഴിലാളികളെയാണ് ബിട്ടനിലെ പൂളില്‍ നിന്ന് റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുക. ഇനിയും ഇതു ചെയ്യുന്നില്ലെങ്കില്‍ നിലവിലുള്ള ജീവനക്കാരെ നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഉയര്‍ന്ന വേതനം നല്‍കുകയും വേണം. അടുത്ത ജനുവരിയോടെ ബ്രിട്ടനില്‍ താമസിക്കുന്ന ഏതൊരു യൂറോപ്യന്‍ യൂണിയന്‍ പൗരനും നിലവിലെ നിയമപ്രകാരം ഇവിടെ താമസിക്കാനും ജോലിചെയ്യാനും അര്‍ഹതയുണ്ട്.

ജനുവരിയില്‍ പ്രാബല്യത്തില്‍ വരുന്ന പരിഷ്‌കാരങ്ങള്‍

വിസയില്ലാതെ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെ ബ്രിട്ടനില്‍ പരമാവധി ആറുമാസത്തേക്ക് പരിമിതപ്പെടുത്തും. യൂറോപ്പുകാര്‍ ഉള്‍പ്പെടെയുള്ള എല്ലാ പുതിയ കുടിയേറ്റക്കാരെയും വരുമാനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ക്‌ളെയിം ചെയ്യുന്നതില്‍ നിന്ന് തടയും. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിലവിലെ 'യുകെ, ഇയു' ഇ ഗേറ്റുകള്‍ ഉപയോഗിക്കുന്നത് തുടരാന്‍ യൂറോപ്യന്‍ യൂണിയന്‍ യാത്രക്കാരെ അനുവദിക്കും. നിലവില്‍ പ്രതിവര്‍ഷം 400 പൗണ്ട് എന്നുള്ളതിന് മാറ്റം വരും. ക്രിമിനല്‍ രേഖകളുള്ള എല്ലാ യൂറോപ്യന്മാരെയും രാജ്യത്തുനിന്ന് ഒഴിവാക്കും. സുരക്ഷിതമല്ലാത്ത ഇയു തിരിച്ചറിയല്‍ കാര്‍ഡുകള്‍ യാത്രാ രേഖകളായി ഉപയോഗിക്കത് തടയും. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് 1973 മുതല്‍ ബ്രിട്ടനില്‍ ജോലി ചെയ്യാനുള്ള അവകാശം ഇല്ലാതാക്കും.

പുതിയ പോയിന്റ് ബേസ്ഡ് സിസ്റ്റം

പുതിയ വ്യവസ്ഥയില്‍ പോയിന്റ് ബേസ്ഡ് സിസ്റ്റം അനുസരിച്ച് യുകെയില്‍ കുടിയേറുന്ന വിദേശികള്‍ക്ക് പരമാവധി 70 പോയിന്റാണു ലഭിയ്ക്കുക. ഇംഗ്‌ളീഷ് പരിജ്ഞാനത്തിന് (സംസാരം)10 പോയിന്റും തൊഴിലുടമ അംഗീകരിച്ച ജോബ് ഓഫറിന് 20 പോയിന്റും 23,050 മുതല്‍ 25599 വരെ പൗണ്ട് വേതനം ലഭിയ്ക്കുന്നവര്‍ക്ക് 10 പോയിന്റും 25,600 പൗണ്ടിനുമേല്‍ ശമ്പളം ലഭിക്കുന്നവര്‍ക്ക് 20 പോയിന്റും ഷോര്‍ട്ടേജ് ഓക്കുപ്പേഷന്‍ ലിസ്‌ററില്‍ ഉള്‍പ്പെട്ട ശരിയായ സ്‌കില്‍ ലെവലുള്ളവര്‍ക്ക് 20 പോയിന്റും ലഭിയ്ക്കും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക