മൈസൂര്‍: മൈസൂരുവില്‍ ഭാര്യയുടെ അമിത വൃത്തിയില്‍ സഹികെട്ട ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. വീടിന് പുറത്തുള്ള ഫാമില്‍ ഭാര്യ പുട്ടമണിയെ (38) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തിരിച്ച് വീട്ടിലെത്തിയ ശാന്തമൂര്‍ത്തി (40) തൂങ്ങിമരിക്കുകയായിരുന്നു. അമിത വൃത്തി പാലിക്കുന്ന ഭാര്യയുടെ സ്വഭാവത്തില്‍ സഹികെട്ടാണ് ശാന്തമൂര്‍ത്തി ഭാര്യയെ കൊലപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും നാട്ടുകാരും പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
15 വര്‍ഷം മുമ്പായിരുന്നു ശാന്തമൂര്‍ത്തിയുടെയും പുട്ടമണിയുടെയും വിവാഹം. ഏഴ് വയസും 12 വയസും പ്രായമുള്ള രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്.
കഴിഞ്ഞ ദിവസം ഫാമില്‍വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനിടയിലാണ് വാളുപയോഗിച്ച് ശാന്തമൂര്‍ത്തി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടില്‍ തിരിച്ചെത്തിയ ശാന്തമൂര്‍ത്തി മക്കള്‍ വീട്ടിലെത്തും മുമ്പെ തൂങ്ങിമരിക്കുകയായിരുന്നു.
രണ്ട് കുട്ടികളെയും ഒരു ദിവസം തന്നെ പുട്ടമണി പല തവണ കുളിപ്പിക്കും. ഭര്‍ത്താവ് നല്‍കുന്ന കറന്‍സി നോട്ടുകള്‍ പോലും കഴുകിയ ശേഷമാണ് അവര്‍ ഉപയോഗിക്കുക. വിവിധ ജാതിയിലും മതങ്ങളിലും പെട്ട ആളുകള്‍ തൊട്ടതുകൊണ്ടാണ് പുട്ടമണി നോട്ടുകള്‍ കഴുകി ഉപയോഗിച്ചിരുന്നതെന്നും ബന്ധുവായ രാജശേഖര്‍ പറഞ്ഞു. ഭാര്യയുടെ അസ്വഭാവികമായ ഈ സ്വഭാവത്തെക്കുറിച്ച് ശാന്തമൂര്‍ത്തി നിരവധി തവണ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊരാള്‍ സ്പര്‍ശിച്ചാലോ ശൗചാലയത്തിലോ കാലിത്തൊഴുത്തിലോ പോയാല്‍ പോലും കുളിച്ച ശേഷം മാത്രമേ ഭര്‍ത്താവിനെ പുട്ടമണി വീട്ടില്‍ കയറ്റിയിരുന്നുള്ളുവെന്നും രാജശേഖര്‍ പറയുന്നു.
അമിതമായ വൃത്തി വേണമെന്ന് ശാഠ്യം പിടിച്ച് പുട്ടമണി ഭര്‍ത്താവിനെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും രാജശേഖര്‍ പറഞ്ഞു.
കണ്ടാൽ ഒരുവന് സൂട്ടും കോട്ടും
അരികിൽ കൂടി നടക്കാൻ വയ്യ.
കക്ഷത്തീന്നു വമിക്കും നാറ്റം,
ഏറ്റാൽ ഉടനെ ബോധം പോകും .
വാചകമടിയിൽ കേമനൊരുത്തൻ
വായിലെ നാറ്റമോ സഹിക്കാൻ വയ്യ .
കാണുവതൊക്കെ വെട്ടി വിഴുങ്ങും
എന്നാൽ പല്ലുകൾ തേക്കുകയില്ല
മറ്റൊരു വിദ്വാന്റ്റരികിൽ ചെന്നാൽ
കള്ളുമണത്തിട്ടോടും ചെന്നോർ
രാത്രിയിൽ ഭാര്യയെ പ്രാപിക്കാനായ്
കള്ളുമടിച്ചിട്ടെത്തുമവൻ ആടിപ്പാടി
ചത്തു മലർന്നതുപോലെ കിടക്കും
മൂക്കും പൊത്തി പാവം, ഭാര്യ
ധൃതിയിൽ എന്തോ കാട്ടികൂട്ടി
കൂർക്കം വലിച്ചിട്ടുറങ്ങും പിന്നെ
(ഇങ്ങനെ ഒക്കെ എഴുതീടുമ്പോൾ
നിങ്ങളെ ഓർത്തിട്ടല്ലന്നോർക്ക )
പ്രഭാതത്തിൽ എഴുനേറ്റുടനെ
ദന്തധാവനസ്നാനാദികളാൽ
നാറ്റം മുഴുവൻ അകറ്റിടേണം.
പരിമളം അല്പം പൂശി കക്ഷം
സുരഭിലമാക്കുക നാറ്റം പോകും
അടിവസ്ത്രങ്ങൾ മാറ്റുക ദിനവും
വെടിപ്പായിട്ടു ധരിക്കുക വസ്ത്രം
ശുചിത്വം നമ്മൾ പാലിച്ചീടിൽ
രോഗാണുക്കൾ പമ്പകടക്കും
ഉമ്മ തരാനായി വന്നു നിരക്കും
സുന്ദരിമാരാരികിൽ നൂറു കണക്കെ
ആഴ്ച കുളി 2020-02-19 18:12:34
ആഴ്ചയില്‍ ഒരിക്കല്‍ മാത്രം കുളിക്കുന്ന നമ്മുടെ മലയാളി അച്ചയാന്മ്മാര്‍ ജാഗ്രതെ.
ചിലത് ഒക്കെ അടുത്ത് വരുമ്പോള്‍ അടക്കോഴിയുടെ മണം, ചിലതിനു മുട്ടന്‍ ആടിന്റെ മണം, ചിലതിനു കരടിയുടെ മണം.- നമ്മുടെ പഴയ പട്ടിക ജാതിക്കാരനും വന്നിട്ടുണ്ട്. ഇയാള്‍ പൂണുല്‍ ഇടാന്‍ പോയി, അവര്‍ ഓടിച്ചു, ഇപ്പോള്‍ അവശ ക്രിസ്തിയാനി ആയി .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല