Image

കുട്ടികള്‍ക്കായി നോന്പ് ഒരുക്ക ധ്യാനം 'ആത്മീയം' വ്യാഴാഴ്ച തുടക്കമാകും

Published on 18 February, 2020
 കുട്ടികള്‍ക്കായി നോന്പ് ഒരുക്ക ധ്യാനം 'ആത്മീയം' വ്യാഴാഴ്ച തുടക്കമാകും
ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭ കുട്ടികള്‍ക്കായി ആത്മീയം' എന്ന പേരില്‍ നോന്പ് ഒരുക്ക ഏകദിന ധ്യാനം നടത്തുന്നു. Church of the Incarnation, Fettercairn, Tallaght യില്‍ മൂന്നു വിഭാഗങ്ങളായാണ് ധ്യാനം നടത്തപ്പെടുന്നത്.

ഫെബ്രുവരി 20 വ്യാഴാഴ്ച ആദ്യകുര്‍ബാന സ്വീകരിക്കുന്നതിനായി ഒരുങ്ങുന്ന കുട്ടികള്‍ക്കായും , 21 വെള്ളിയാഴ്ച 3 മുതല്‍ 6 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കായും, 22 ശനിയാഴ്ച 7 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായും ധ്യാനം ക്രമീകരിച്ചിരിക്കുന്നു.

രാവിലെ 9.30 മുതല്‍ 5 വരെ നടത്തുന്ന ധ്യനത്തിന്റെ രജിസ്‌ട്രേഷന്‍ www.syromalabar.ie വെബ് സൈറ്റില്‍ ആരംഭിച്ചുകഴിഞ്ഞു. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുന്നതായിരിക്കും. 

വിശുദ്ധ കുര്‍ബാന ക്രൈസ്തവ ജീവിതത്തിന്റെ ഉച്ചിയും ഉറവിടവും' എന്നതാണു ഈ വര്‍ഷത്തെ വിഷയം.

നോന്പിനു മുന്നോടിയായി കുട്ടികളെ ആത്മീയമായി ഒരുക്കുവാന്‍, പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് മാനസികമായ കരുത്തും ആത്മീയമായ ഉണര്‍വും നല്‍കാന്‍, പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി കുട്ടികളെ ആത്മീയമായി സഞ്ജരാക്കാന്‍ വി. കുര്‍ബാനയോടും, ആരാധനയോടും, പ്രാര്‍ത്ഥനയോടും, കളികളോടും, ക്ലാസുകളോടും കൂടി ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനം ഒരനുഭവമാക്കി മാറ്റാന്‍ എല്ലാ കുട്ടികളേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക