Image

ജുഡീഷ്യറി ആദ്യം സ്വയം നന്നാവട്ടെ'- സുപ്രീംകോടതിയില്‍ വിമര്‍ശനവുമായി അറ്റോര്‍ണി ജനറല്‍

Published on 17 February, 2020
ജുഡീഷ്യറി ആദ്യം സ്വയം നന്നാവട്ടെ'- സുപ്രീംകോടതിയില്‍ വിമര്‍ശനവുമായി അറ്റോര്‍ണി ജനറല്‍
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനം വൈകുന്നത് സംബന്ധിച്ച് സുപ്രീംകോടതിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍. വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി നടപടികളെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ രംഗത്ത് വന്നത്. ജൂഡീഷ്യറി ആദ്യം സ്വന്തം വീട് നന്നാക്കുകയാണ് വേണ്ടതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. 
വേണുഗോപാല്‍ പറഞ്ഞു

ഹൈക്കോടതികളിലേക്ക് ജഡ്ജി നിയമനത്തിന് തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 100 ദിവസമെടുക്കുന്നതില്‍ വിമര്‍ശിക്കുന്നു. എന്നാല്‍ ഒരു പേര് നിര്‍ദ്ദേശിന്‍ അഞ്ചുവര്‍ഷത്തോളമാണ് ഹൈക്കോടതികള്‍ സമയമെടുക്കുന്നത്. ആദ്യം ഹൈക്കോടതികള്‍ സ്വയം നന്നാവട്ടെ- അറ്റോര്‍ണി ജനറല്‍ പറഞ്ഞു.


എന്തിനാണ് അധികൃതരെ മാത്രം കുറ്റപ്പെടുത്തുന്നത്. എല്ലാ റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടുപോലും ജഡ്ജിമാരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ 119 ദിവസത്തോളം സുപ്രീംകോടതി കൊളീജിയം സമയമെടുക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക