Image

ഡബ്ലിനില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാള്‍ 16 ന്

Published on 15 February, 2020
ഡബ്ലിനില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാള്‍ 16 ന്
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബ്രേ കുര്‍ബാന സെന്ററില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാള്‍ ഫെബ്രുവരി 16നു (ഞായര്‍) ആചരിക്കുന്നു. ബ്രേ കില്ലാര്‍ണി റോഡിലുള്ള സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 3 ന് ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാനക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭാ കോഓര്‍ഡിനേറ്റര്‍ റവ. ഫാ. ക്ലമന്റ് പാടത്തിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യന്‍ നെല്ലെന്‍കുഴിയില്‍ ഒസിഡി എന്നിവര്‍ സഹകാര്‍മികരാകും.

കാറ്റിക്കിസം കുട്ടികളുടെ കാഴ്ച സമര്‍പ്പണത്തെ തുടര്‍ന്നു ആഘോഷമായ തിരുനാള്‍ റാസ ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ വാഴ്വ്, നേര്‍ച്ച വിതരണം, സ്‌നേഹവിരുന്ന് എന്നിവയോടെ തിരുനാള്‍ സമാപിക്കും.

തിരുനാളില്‍ സംബന്ധിച്ചു വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. രാജേഷ് മേച്ചിറാകത്തും പ്രസുദേന്തിമാരും പള്ളികമ്മിറ്റി ഭാരവാഹികളും അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക