Image

നക്‌സലൈറ്റുകളും ഞാനും (ഒരു സംഭവ കഥ: ഡോ. മോഹന്‍)

Published on 14 February, 2020
 നക്‌സലൈറ്റുകളും ഞാനും (ഒരു സംഭവ കഥ: ഡോ. മോഹന്‍)
ഒരു പ്രദേശത്തെ മുഴുവന്‍, ആകെ ഇളക്കി മറിച്ച സംഭവ വികാസം.
വെണ്‍മണിയെന്ന അതി പുരാതന ഗ്രാമത്തിന്റെ മനസാഷിയെ മുറിവേല്‍പ്പിച്ച കഥ.
അതി സാഹസിക കുറ്റകൃത്യ നോവലുകളെ പോലും വെല്ലുന്ന കഥ.
ഒരു തലനാരിഴ വ്യത്യാസത്തിന് രക്ഷപെട്ട ഒരു കുടുംബത്തിന്റെ കഥ.
ഒരു വ്യവസായിയുടെ നൊമ്പരത്തിന്റെ കഥ .
ഒരു പിഞ്ചു കുഞ്ഞിന്റെ കഥ.
ഒരു തലമുറയുടെ കഥ.
നക്സലൈറ്റ്‌സ് എന്ന സായുധ വിപ്ലവത്തിന്റെ കറ പുരണ്ട ഒരു അദ്ധ്യായത്തിന്റ കഥ.
പോലീസിന്റെ അഭിമാനത്തിന്റെ കഥ.
*****

ഞങ്ങളുടെ അച്ചായന്‍ മലേഷ്യയിലെ ദീര്‍ഘകാല സേവനത്തിന് ശേഷം റിട്ടയര്‍ ആയി വന്ന കാലം.
അച്ചായന്‍ നാട്ടില്‍ ഒരു ബാങ്ക് നടത്തിയിരുന്നു.
സ്വര്‍ണ്ണ പണയത്തില്‍ കാശ് കടം കൊടുക്കുന്ന ബാങ്ക്.
വളരെ ഹംബിള്‍ ആയ ഒരു തുടക്കം.
അച്ചായന് കാശ് കടം കൊടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെ.
പല പ്രാവസം കൈ പൊള്ളിയിട്ട് ഉണ്ട് എന്ന് അര്‍ഥം.
സ്വന്തം അളിയന്‍ മുതല്‍ ഇങ്ങോട്ട് പലരും.

ഒരു ദിവസം ഞങ്ങളുടെ അയല്‍വക്കത്തെ വളരെ പുരാതന തറവാട്ടിലെ കാരണവര്‍ ഒരു 'മൊന്ത'യും ആയി വന്നു.
കാശ് വേണം, ഭക്ഷണം വാങ്ങിക്കാന്‍ നിവൃത്തി ഇല്ല. ഉള്ള ഭൂമി പെണ്‍മക്കള്‍ക്ക് എഴുതി കൊടുത്തു.
ഇപ്പോള്‍ കാരണവരെ ആര്‍ക്കും വേണ്ട.
ഇപ്പോള്‍ നിലവിലുള്ള നിയമം അന്നില്ല.
അച്ചായന് എന്ത് ചെയ്യണം എന്ന് അറിയില്ല. ഒരു ആശയകുഴപ്പം.

പക്ഷേ അത് ഒരു ബാങ്കിന്റെ തുടക്കം ആയിരുന്നു.
വളരെ മിതമായ പലിശ, നല്ല സേവനം, റൊക്കം കാശ്, പ്രാദേശികമായ ലഭ്യത, ആവശ്യക്കാര്‍ കൂടുതല്‍.
ബാങ്ക് വളരെ വേഗം വലുതായി.
വളരെ കുറച്ചു സമയംകൊണ്ട് നാലുപേര്‍ അറിയുന്ന ഒരു നല്ല സ്ഥാപനം ആയി അതു മാറി.

'കൂട്ടോഴത്തില്‍ ബാങ്ക് '

ഇതു പക്ഷേ ദുഷ്‌കണ്ണുകളിലും പെട്ടിരുന്നു.
അന്ന് നക്സലൈറ്റ് പ്രസ്ഥാനം കേരളത്തില്‍ വേരോടിയിരുന്ന സമയം.
ഫിലിപ്പ് എം പ്രസാദും മന്മഥനും അജിതയും വാണിരുന്ന കാലം.
പുല്പള്ളിയും തലശ്ശേരിയും കിളിമാനൂരും പേടി സ്വപ്നങ്ങള്‍ വിതച്ചിരുന്ന കാലഘട്ടം.

ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്ന് . ഞാന്‍ തൃശൂരില്‍ വെറ്ററിനറി കോളേജില്‍ പഠിക്കുന്നു. ആദ്യ വര്‍ഷം.
ഒരു ശനിയായ്ച്ച ആയിരുന്നു എന്ന് തോന്നുന്നു.
ഞാന്‍ ഹോസ്റ്റലില്‍ കളിയില്‍ മുഴുകിയിരിക്കുന്നു . ' എടാ നിങ്ങളുടെ നാട്ടില്‍, വെണ്‍മണിയില്‍ നക്സല്‍ ആക്രമണം.' ആരോ പറഞ്ഞു. പത്രം കൊണ്ട് തന്നിട്ട് പോയി. 'സിംഗപ്പൂരില്‍ ഉണ്ടായിരുന്ന ജോര്‍ജിന്റെ വീട്ടില്‍ നക്സല്‍ ആക്രമിക്കാന്‍ ശ്രമിച്ചു, പോലീസ് പിടിച്ചു.' ഇതാണ് വാര്‍ത്ത.
സിംഗപ്പൂരില്‍ ഉള്ള 'ജോര്‍ജ്', അച്ചായന്റെ കസിന്‍ ആണ്. പിന്നെ ഏതായാലും പോലീസ് പിടിച്ചു. ഞാന്‍ ആദ്യം അത്ര കാര്യം ആക്കിയില്ല.
പക്ഷേ പിന്നെ വീട്ടില്‍ പോകാന്‍ തന്നെ തീരുമാനിച്ചു.

നാട്ടില്‍ എത്തി, വീട്ടിലേക്ക് ഉള്ള വഴിയില്‍ ഒരാള്‍ എന്നെ തടഞ്ഞു നിര്‍ത്തി. ' എവിടെ പോകുന്നു, എന്തിനു പോകുന്നു.' ആരാണ് ? അത് മഫ്ടി പോലീസ് ആയിരുന്നു. ' ഇവിടത്തെ മകനാണ് '
ഞാന്‍ പറഞ്ഞു. ഏതായാലും അപ്പോള്‍ അനുവാദം കിട്ടി.

കാര്യങ്ങള്‍ കേട്ടപ്പോള്‍ ആണ് ഗൗരവം മനസ്സിലായത്. അലസിപ്പോയ നക്സല്‍ ആക്രമണം നടക്കാനിരുന്നത് എന്റെ വീട്ടില്‍ തന്നെ ആയിരുന്നു.

പടിഞ്ഞാറെവിടെയോ (ചമ്പക്കുളം/കുട്ടനാട്?) ഒരു എന്‍ജിന്‍ തറയില്‍ ആള്‍കാര്‍ കൂടി കാര്യങ്ങള്‍ തീരുമാനിക്കുക ആയിരുന്നു. വേഷം മാറി വന്ന പോലീസ് അവരെ പിടികൂടി.
പോലീസ് അവിടെ എങ്ങനെ വന്നു?
അടുത്തുള്ള കോളേജിലെ പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടു വന്നു.
പ്രിന്‍സിപ്പല്‍ എന്തുകൊണ്ട് അറിയിച്ചു.?
ആ കോളേജിലെ ചില വിദ്യാര്‍ത്ഥികള്‍ നക്സല്‍ പരിപാടികളില്‍ ഉണ്ടെന്നും, അവര്‍ ക്ലാസ് കട്ട് ചെയ്താല്‍ അറിയിക്കണം എന്നും പോലീസിന്റെ നിര്‍ദേശം പാലിച്ചു.

പിടികൂടിയവരുടെ കൈയില്‍ എന്റെ വീട്ടിലേക്ക് ഉള്ള വഴിയും മാപ്പും വീട്ടിലുള്ള ആള്‍ക്കാരുടെ ലിസ്റ്റും സ്വര്‍ണം ഇരിക്കുന്ന മുറിയുടെ വിവരണം എല്ലാം ഉണ്ടായിരുന്നു.

വീടിനു തൊട്ടടുത്ത് ഒരു അമ്പലവും കാവും ഉണ്ട്.
അവിടെ പാത്തിരിക്കുകയായിരുന്നു അവരുടെ ഉദ്ദേശം

അവരുടെ പ്ലാന്‍ ഇങ്ങനെ.
രാത്രിയില്‍ വീട്ടില്‍ വന്ന് 'വെറ്ററിനറിക്ക് പഠിക്കുന്ന മോഹന്‍ ജോര്‍ജിന്റെ വീട് ഇതാണോ' എന്ന് ചോദിക്കുന്നു. 'ഞങ്ങള്‍ തൃശ്ശൂരില്‍ നിന്നും വരുന്നു'
പെട്ടെന്ന് 'അയ്യോ മോന് എന്തുപറ്റി' എന്നു പറഞ്ഞു കതകു തുറക്കുന്നു. ബാക്കി ഭാവനയില്‍.
എല്ലാവരെയും കൊല്ലുക ആയിരുന്നു അവരുടെ ഉദ്ദേശം. പിഞ്ചു കുഞ്ഞു ഉള്‍പ്പെടെ. പെങ്ങളുടെ മകള്‍.
ആ പിഞ്ചു കുഞ്ഞു ഇന്ന് കാനഡയില്‍ ഉണ്ട്.

ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടറും സംഘവും വീട്ടില്‍ വന്നതും 'വെറ്ററിനറിക് പഠിക്കുന്ന മോഹന്‍ ജോര്‍ജിന്റ' വീട് ചോദിച്ചു തന്നെ. അവര്‍ സ്വയം പരിചയപ്പെടുത്തി.
അച്ചായന്‍ വീട്ടില്‍ ഇല്ല.
'എന്റെ മോന്‍ എന്ത് കുറ്റം ആണ് ചെയ്തത് ' എന്ന് വീണ്ടും വീണ്ടും ചോദിച്ചു അമ്മച്ചി കരയാന്‍ തുടങ്ങി.
നടക്കാതെ പോയ ഒരു കുറ്റകൃത്യത്തിന്റെ റിഹേസല്‍ അവര്‍ കണ്‍മുമ്പില്‍ കാണുകയായിരുന്നു.

പിന്നെ കണ്ടത് ഒരു വാന്‍ നിറയെ പോലീസ് മുറ്റത്തു വന്നു നില്‍കുന്നു.
ഒരു സബ് ഇന്‍സ്പെക്ടറും പത്തു പന്ത്രണ്ട് പോലീസ്‌കാരും 10-15 ദിവസം വീട്ടില്‍ കാവല്‍ നിന്നു.
രണ്ട് പോലീസ്‌കാര്‍ യൂണിഫോമില്‍ തോക്കും പിടിച്ചു ഇരുപത്തിനാല് മണിക്കൂറും നിന്നു.
രാത്രികാലങ്ങളില്‍ വീടിനു ചുറ്റും പോലീസ്‌കാര്‍ ആയുധധാരികളായി കാത്തു നിന്നു.

അത് എന്തിനായിരുന്നു എന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല.

പോലീസും സന്നാഹങ്ങളും പോയിക്കഴിഞ്ഞപ്പോള്‍ ആണ് വീട്ടില്‍ പരിഭ്രമവും പേടിസ്വപ്നങ്ങളും ഉടലെടുത്തത്. അതുവരെ ഉണ്ടായിരുന്ന സുരക്ഷ കവചം പെട്ടെന്നു ഇല്ലാതായി. ' ഇനിയും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കും' എന്ന് എന്റെ വല്യമ്മച്ചി വല്ലാതെ ഭയപ്പെട്ടു. സത്യത്തില്‍ എല്ലാവരും ഭയപ്പെട്ടു. വല്യമ്മച്ചി അത് കൂടെകൂടെ പ്രടകപ്പിച്ചു കൊണ്ടിരുന്നു. നിദ്രാ വിഹീനങ്ങള്‍ ആയ രാത്രികള്‍.

അച്ചായന്‍ മാത്രം 'എന്തും വരട്ടെ' എന്ന മനോഭാവത്തിലും തീരുമാനത്തിലും.
മലേഷ്യയിലെ കമ്മ്യൂണിസ്റ്റുകളുടെ തൂക്കുമരത്തില്‍ നിന്നും നടന്നിറങ്ങിയ ആ പ്രതിഭാശാലിക്ക് ഇതൊരു പുത്തിരി അല്ലായിരുന്നു.

ഇത് ഒരു സിനിമ കഥ അല്ല. ചെറു കഥയോ നോവലോ അല്ല.
യഥാര്‍ത്ഥ സംഭവങ്ങള്‍.
ഒരു പ്രദേശത്തെ മുഴുവന്‍, ആകെ ഇളക്കി മറിച്ച സംഭവ വികാസം.
വെണ്‍മണിയെന്ന അതി പുരാതന ഗ്രാമത്തിന്റെ മനസാഷിയെ മുറിവേല്‍പ്പിച്ച കഥ.
അതി സാഹസിക കുറ്റകൃത്യ നോവലുകളെ പോലും വെല്ലുന്ന കഥ.
ഒരു തലനാരിഴ വ്യത്യാസത്തിന് രക്ഷപെട്ട ഒരു കുടുംബത്തിന്റെ കഥ.
ഒരു വ്യവസായിയുടെ നൊമ്പരത്തിന്റെ കഥ .
ഒരു പിഞ്ചു കുഞ്ഞിന്റെ കഥ.
ഒരു തലമുറയുടെ കഥ.
നക്സലൈറ്സ് എന്ന സായുധ വിപ്ലവത്തിന്റെ കറ പുരണ്ട ഒരു അദ്ധ്യായത്തിന്റ കഥ.
പോലീസിന്റെ അഭിമാനത്തിന്റെ കഥ.

ഇന്ന് അത് ഓര്‍ക്കുമ്പോള്‍, ഇത് എഴുതുമ്പോള്‍, ഞാന്‍ രോമാഞ്ചം കൊള്ളുന്നു കണ്ണുകള്‍ ഈറന്‍ അണിയുന്നു കണ്ഠം ഇടറുന്നു. ഞാന്‍ വികാരഭരിതനാകുന്നു. ഒരിക്കലും തോന്നിയിട്ടില്ലാത്ത ഒരു അനുഭൂതി.

കാര്യങ്ങുളുടെ ഗാഭീരവും അന്ന് ആ ഇളം പ്രായത്തില്‍ ഉള്‍കൊള്ളാന്‍ കഴിയാതെ പോയിട്ടുണ്ടാകാം.

ഇന്നു പടിക്കല്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആല്‍മരം, ജീര്‍ണിച്ചു പോയ മൗന സാക്ഷിയായ ആ ക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്നു.

ജീവിതത്തിനു തന്നെ വീണ്ടും ഒരു അവസരം നല്‍കി, ഒരു വ്യവസായ ശൃംഖലയായി മാറാമായിരുന്ന എന്റെ അച്ചായന്റെ ആ കൊച്ചു സംരഭം, എന്നത്തേക്കുമായി നിലച്ചുപോയി.

അന്‍പതു വര്‍ഷത്തിന് ശേഷം കൈവിട്ടു പോയ ആ ഗൃഹത്തെ ഓര്‍മയില്‍ തലോടി സായൂജം അണയുന്നു

അന്ന് ഒരു പീക്കിരി ഉപദേശി പ്രസംഗിച്ചു.
' വളരെ ആസൂത്രിതമായി നക്സലേറ്റ്കാര്‍ സംഘടിപിച്ച ഒരു ഗംഭീര പ്ലാന്‍ ദൈവം തന്റെ അതിശയമായ കരങ്ങളാല്‍ മാറ്റി, ആ കുടുംബത്തെ വിടുവിച്ചു രക്ഷിച്ചു'
എന്നല്ല പറഞ്ഞത്.
ദൈവത്തെ മറന്നു ജീവിക്കുന്നതിന്റെ ഫലം ആണെന്ന് . 
Join WhatsApp News
Thomas Koovalloor 2020-02-15 00:26:49
Nice writing. I really appreciate your courage to write the true story of a failed Marxist- Leninist Revolutionary moment in your village at KERALA. During that time many college students, including myself , were inspired in that movement. We were misled by the leaders of that party. Now they are the richest people and have roots even in the U. S.We can see that type of activities in the U. S. also, to undermine the capitalistic pattern of society. We learned a lot of lessons from the failure of former USSR, Cuba, and even China. Now they are following the path of Capitalism.I realized the truth now what is Communisim, Socialism, and Capitalism.Now every communists leaders in Kerala are financially rich and their children are studying in England or U S. There is no sincerity in their life. Now I realized that Socialism and Communisim are simply utopian theories, and hard working people don’t like it .Only lazy people and politicians like it. Thomas Koovalloor
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക