പ്രണയമേ.. നിനക്കായ്... (സോയാ നായർ)
SAHITHYAM
14-Feb-2020
SAHITHYAM
14-Feb-2020

നമ്മള്‍ പ്രണയിച്ചു.. നീയും ഞാനും അറിഞ്ഞു തന്നെ ഹ്യദയംകൈമാറി. പരസ്പരം തുറന്നുപറഞ്ഞു തുടങ്ങിയപ്രണയം വര്‍ഷങ്ങളോളം നമ്മളില്‍ അനുരാഗവസന്തം തീര്‍ത്തു. വഴിവക്കിലും അമ്പലത്തറയിലും നീ എനിക്കായ്മാത്രം കാത്തു നിന്നു. ഉത്സവപറമ്പുകളിലെ ആള്‍ക്കൂട്ടത്തിനിടയിലൂടെ എന്നെ തേടി വരുന്ന കണ്ണുകളെ ഞാന്‍സ്‌നേഹത്തിന്റെ ഒളിയമ്പെറിഞ്ഞ് വീഴ്ത്തിയിരുന്നു. മിണ്ടാന്‍ അവസരങ്ങള്‍ ഒരുക്കി കാത്തിരുന്നു. എന്തോനമ്മുടെ സ്‌നേഹത്തിന്റെ തീവ്രതയ്‌ക്കേറ്റ ദ്യഷ്ടിദോഷം കൊണ്ട് നമുക്ക് എന്നന്നേയ്ക്കുമായി പിരിയേണ്ടി വന്നു.
അതില്‍ നോവുകള്‍ ഒന്നും ബാക്കി വെയ്ക്കാതെ നാം അന്ന് യാത്ര ചൊല്ലി പിരിഞ്ഞു. ആ യാത്ര ചൊല്ലല്‍ കൊണ്ട്പ്രണയം അവസാനിക്കുമെന്നു കരുതിയ നമ്മള്‍ക്ക് വീണ്ടും അതിലധികം പ്രണയമുള്ളവരായി മാറേണ്ടി വന്നു. കാലം മാറി, മാത്രകള്‍ ഏറെ കടന്ന് നാം പോയെങ്കിലും ഇന്നും തമ്മില്‍ത്തമ്മില്‍ നാം കാണുമ്പോള്‍, മിണ്ടുമ്പോള്‍നിന്റെയുമെന്റെയും കിനാവുകള്‍ വീണ്ടും ചുരത്തുന്ന ആ സ്‌നേഹം നമ്മളില്‍ തീര്‍ക്കുന്ന അനുഭൂതി എത്രയെന്ന്ആര്‍ക്കും പ്രവചിക്കാനാവില്ലല്ലോ.. പ്രായം കൂടിയാലും നമ്മോടൊപ്പം മരണം വരെ കൂടെയുണ്ടാകുന്നപ്രണയയോര്‍മ്മകള്‍ മനസ്സില്‍ നിന്നും മായ്ക്കാന്‍ അത്രയെളുപ്പമല്ലല്ലോ.
ഇന്നു നീയും ഞാനും തീര്‍ത്തുംഅന്യരാണെങ്കിലും നിന്നെയുംഎന്നെയുംചേര്‍ത്ത് നിര്‍ത്തുന്ന ഒന്ന് കൂരമ്പു പോല്‍ നമ്മുടെ ഹ്യദയംതുളച്ചിറങ്ങുന്നുണ്ട്. അതാണു ഞാനും നീയും മാത്രമുള്ള രഹസ്യങ്ങളുടെ തടവറ.. ആ തടവറയില്‍ നമ്മളുടെസ്‌നേഹത്തുമ്പികള്‍ നമുക്ക് ചുറ്റുംതീര്‍ക്കുന്ന ലോകമുണ്ടല്ലോ അതാണെന്റെ സ്വര്‍ഗ്ഗം.. അവിടെമിന്നിത്തെളിയുന്ന നക്ഷത്രമണികളാണെന്റെ ജീവന്‍.. അവിടെ നീ മാത്രമുള്ളതാണെന്റെ സന്തോഷം.. പ്രിയനേ! പിരിഞ്ഞാലും പിരിയാനാകാതെ നമ്മെ പിന്തുടരുന്ന പ്രിയമുള്ള നോവാണീ പ്രണയം. .!
പ്രണയദിനാശംസകള്‍ ..
പ്രണയദിനാശംസകള്‍ ..

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments