തോട്ടയ്ക്കാട്: നവയോഗ സിദ്ധ ആയുര്‍വേദ പഞ്ചകര്‍മ്മ ചികിത്സാകേന്ദ്രം കേന്ദ്രത്തിന്റെ വാര്‍ഷികവും പഞ്ചകര്‍മ്മ തെറാപ്പിക് ഡിപ്ലോമ കോഴ്സുകളുടെ ഉദ്ഘാടനവും എം.എല്‍.എമാരായ കെ. സുരേഷ് കുറുപ്പും, എന്‍. ജയരാജും ചേര്‍ന്ന് നിര്‍വഹിച്ചു.
കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു അധ്യക്ഷനായിരുന്നു. പരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജി രാമന്നായര്, ഫൊക്കാന നേതാവ് പോള്‍ കറുകപ്പള്ളില്‍, നരേന്ദ്രന് നായര്‍, പി.ബി പ്രകാശ് ചന്ദ്ര, വി.ഒ. ഔതക്കുട്ടി, ജേക്കബ് തെക്കനാട്ട്, നവയോഗ ചീഫ് ഫിസിഷ്യന്‍ ഡോ. അശ്വതി സുധാകരന്, രക്ഷാധികാരി എന്‍. പത്മനാഭപണിക്കര്‍, ചെയര്മാന് ഗോപിനാഥകുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.