Image

'ആം ആദ്‌മി പാര്‍ട്ടിയില്‍ വിശ്വസിച്ച ജനങ്ങള്‍ക്ക് നന്ദി'; അരവിന്ദ് കേജ്‌രിവാള്‍

Published on 11 February, 2020
'ആം ആദ്‌മി പാര്‍ട്ടിയില്‍ വിശ്വസിച്ച ജനങ്ങള്‍ക്ക് നന്ദി'; അരവിന്ദ് കേജ്‌രിവാള്‍

ഡല്‍ഹിയില്‍ തങ്ങളെ വിജയിപ്പിച്ച ജനത്തിന് നന്ദി അറിയിച്ച്‌ അരവിന്ദ് കേജ്‌രിവാള്‍. 'മൂന്നാം വട്ടവും ആം ആദ്‌മിപാര്‍ട്ടിയില്‍ വിശ്വസിച്ച ജനങ്ങള്‍ക്ക് നന്ദി. ഇത് എന്നെ മകനായി കണ്ട് വോട്ട് നല്‍കിയ ജനങ്ങളുടെ വിജയമാണ്.' - അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.

വിജയത്തിലേക്ക് കുതിക്കുന്ന ആം ആദ്‌മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളും നേതാക്കളുമെല്ലാം പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ രാജ്യസ്‌നേഹം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണെന്ന് ആം ആദ്‌മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. തങ്ങളുടെ ഭരണരീതി ജനം അംഗീകരിച്ചു കഴിഞ്ഞുവെന്ന് സൗരഭ് ഭര്‍ദ്വാജ് പറഞ്ഞു.


അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. ആം ആദ്‌മി പാര്‍ട്ടി നേടിയ വിജയം ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് നേടാനായതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പുറത്തുവരുന്ന ഫലമനുസരിച്ച്‌ ആം ആദ്‌മി പാര്‍ട്ടി 63 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക