Image

വൈറസ്‌ ബാധിച്ചിട്ടില്ല, നാട്ടിലെത്തിക്കണം; ഡയമണ്ട്‌ പ്രിന്‍സസ്‌' കപ്പലില്‍ നിന്ന്‌ വീഡിയോയിലൂടെ ഇന്ത്യക്കാരുടെ അടിയന്തര സഹായാഭ്യര്‍ഥന

Published on 11 February, 2020
വൈറസ്‌ ബാധിച്ചിട്ടില്ല, നാട്ടിലെത്തിക്കണം; ഡയമണ്ട്‌ പ്രിന്‍സസ്‌'  കപ്പലില്‍ നിന്ന്‌ വീഡിയോയിലൂടെ ഇന്ത്യക്കാരുടെ അടിയന്തര സഹായാഭ്യര്‍ഥന

കൊല്‍ക്കത്ത:  കപ്പലില്‍ കുടുങ്ങിയ ഇന്ത്യന്‍ യാത്രക്കാര്‍ പ്രധാനമന്ത്രിയുടെ സഹായം തേടി. ഡയമണ്ട്‌ പ്രിന്‍സസ്‌ എന്ന കപ്പലില്‍ കുടുങ്ങിയ ഇന്ത്യന്‍ ജീവനക്കാരാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായംതേടിയത്‌.

വീഡിയോ കോളിലൂടെയായിരുന്നു സഹായമഭ്യര്‍ത്ഥിച്ചത്‌. തങ്ങള്‍ക്കാര്‍ക്കും വൈറസ്‌ ബാധിച്ചിട്ടില്ലെന്നും കപ്പലില്‍നിന്ന്‌ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നും പശ്ചിമബംഗാളില്‍നിന്നുള്ള പാചകക്കാരന്‍ വിനയ്‌ കുമാര്‍ സര്‍ക്കാര്‍ വീഡിയോയിലൂടെ പ്രധാനമന്ത്രിയോടും ഐക്യരാഷ്ട്രസഭയോടും അഭ്യര്‍ഥിച്ചു. ഇന്ത്യക്കാരായ അഞ്ചു സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ്‌ ഇദ്ദേഹം വീഡിയോയിലെത്തിയത്‌.

ഈ മാസം മൂന്നിന്‌ ജപ്പാന്‍ തീരത്തെത്തിയ കപ്പലിലെ 356 പേരില്‍ മാത്രമേ വൈറസുണ്ടോയെന്ന പരിശോധന നടത്തിയിട്ടുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക