മനാമ: ബഹനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി സിത്ര ഏരിയ കമ്മിറ്റി രൂപീകരിച്ചു.
സിത്ര സിറ്റി പാലസ് തലശേരി റസ്റ്ററന്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോയിന്റ് സെക്രെട്ടറി കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ നിസാര്‍ കൊല്ലം കമ്മിറ്റി വിശദീകരണവും ഉത്ഘാടനവും നടത്തി. തുടര്‍ന്നു ഏരിയ കോ -ഓര്‍ഡിനേറ്റര്‍മാരായ അനൂബ്, ബിനു കുണ്ടറ, നിഹാസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഏരിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി അഭിലാഷ് കുമാര്‍ എസ് (പ്രസിഡന്റ്), മുഹമ്മദ് സാബിത് (വൈസ് പ്രസിഡന്റ്), സിദ്ദിഖ് ഷാന്‍ (സെക്രട്ടറി), ഇര്‍ഷാദ് (ജോയിന്റ് സെക്രട്ടറി), അരുണ്‍ കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
സിത്രയിലും അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള കൊല്ലം പ്രവാസികള്‍ക്ക് ഈ കൂട്ടായ്മയില്‍ അംഗമാകാന്‍ 3600 8770, 3879 4085, 3331 8586 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.