Image

മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്; വാദം കേള്‍ക്കല്‍ ഒരുവര്‍ഷത്തിനിടെ നീട്ടിവെച്ചത് അഞ്ചുതവണ

Published on 28 January, 2020
മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്; വാദം കേള്‍ക്കല്‍ ഒരുവര്‍ഷത്തിനിടെ നീട്ടിവെച്ചത് അഞ്ചുതവണ
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വാദം കേള്‍ക്കുന്നത് വീണ്ടും മാറ്റിവെച്ച് ഡല്‍ഹി ഹൈക്കോടതി. ഏപ്രില്‍ 15ലേക്കാണ് കേസ് മാറ്റിവെച്ചിരിക്കുന്നത്.  കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അഞ്ചുതവണയാണ് കോടതി വാദം കേള്‍ക്കുന്നത് നീട്ടിവെക്കുന്നത്. ഇത്തവണ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി വാദം നീട്ടിവെച്ചിരിക്കുന്നത്. 

2017 ജനുവരി 23 ന് ശേഷം  കോടത് കേസ് പരിഗണിച്ചത് 2017 ഏപ്രില്‍ 27നാണ്. അന്ന് ഹര്‍ജിക്കാരുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2017 നവംബര്‍ 16ലേക്ക് കോടതി കേസ് മാറ്റി വെച്ചു. എന്നാല്‍ ഈ സമയത്ത് മറുസത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍വകലാശാലയ്ക്ക് സാധിച്ചില്ല. തുടര്‍ന്ന് കോടതി സര്‍വകലാശാലയ്ക്ക് ഇതിനുള്ള അവസരം നിഷേധിച്ചു.

2019 ഫെബ്രുവരി നാലിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. തുടര്‍ന്ന് കേസില്‍ അന്തിമ വാദം 2019 ഏപ്രില്‍ 23ന് നടക്കുമെന്ന് കോടതി അറിയിച്ചെങ്കിലും ഇതിന് ശേഷം നാല് തവണ കോടതി ഇക്കാര്യം മാറ്റിവെച്ചു.   ഇത്തരത്തില്‍ രണ്ടുതവണ മാറ്റിവെച്ചതിന് കാരണം സോളിസിറ്റര്‍ ജനറല്‍ ഹാജരാകാത്തതായിരുന്നു. ഇതില്‍ 2019 നവംബര്‍ 28 ലേക്ക് കേസ് മാറ്റിവെച്ചത്. സോളിസിറ്റര്‍ ജനറല്‍ ഹാജരാകാത്തതിനാല്‍ ഇത്തവണയും വാദം കേള്‍ക്കുന്നത് ഏപ്രില്‍ 15 ലേക്ക് മാറ്റിവെക്കാന്‍ കോടതി നിര്‍ബന്ധിതമായും വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചില്ല.  ജസ്റ്റിസ് ജയന്ത് നാഥിന്റെ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലാണ് കേസ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക