Image

പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ക്ക് എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ്

Published on 28 January, 2020
പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ക്ക് എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ്

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ഏഴ് ഭാരവാഹികള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും നടന്ന അക്രമ സമരങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സാമ്പത്തിക പിന്തുണ നല്‍കിയെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഭാരവാഹികള്‍ക്ക് സമന്‍സ് അയച്ചിട്ടുള്ളതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍, ആരോപണം പോപ്പുലര്‍ ഫ്രണ്ട് നിഷേധിച്ചിരുന്നു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക