Image

വിമാനത്തില്‍ എലി, എയര്‍ ഇന്ത്യാ വിമാനം സര്‍വീസ് റദ്ദാക്കി

Published on 28 January, 2020
വിമാനത്തില്‍ എലി, എയര്‍ ഇന്ത്യാ വിമാനം സര്‍വീസ് റദ്ദാക്കി
വാരണാസി: ഡെറാഡൂണിലേക്കുള്ള എയര്‍ ഇന്ത്യാ എ.ഐ. 691 വിമാനത്തില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് വിമാനം സര്‍വീസ് റദ്ദാക്കി. വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ വെച്ചാണ് വാരണാസിയില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ എലിയെ കണ്ടത്.

വിമാനം പുറപ്പെടുന്നതിനായി റണ്‍വേയിലൂടെ പോകുന്നതിനിടെയാണ് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ എലിയെ കണ്ടത്. തുടര്‍ന്ന് വിമാനം തിരികെയെത്തിച്ച് യാത്രക്കാരെ ഇറക്കി എലിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ യാത്രക്കാര്‍ ബഹളം വെയ്ക്കാന്‍ തുടങ്ങിയതോടെ വിമാനം റദ്ദാക്കി മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ അയച്ചു.

എലിയെ കണ്ടെത്താനായി വിമാനത്തിനുള്ളില്‍ കീടനാശിനി പ്രയോഗിച്ചു 12 മണിക്കൂറോളം അടച്ചിട്ടു. എന്നിട്ടും എലിയെ കണ്ടെത്തിയില്ല. 
വിമാനത്തിനകത്ത് എലി കയറിയാല്‍ പല വയറുകളും കടിച്ചുമുറിച്ച് സാങ്കേതിക തകരാറുകള്‍ ഉണ്ടാകും. കൂടാതെ, പൈലറ്റുമാരുടെ നിയന്ത്രണം നഷ്ടമായി വിമാനം അപകടത്തില്‍ പ്പെടാനും സാധ്യതയുണ്ടെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക