Image

കൊറോണ വൈറസ്: കോട്ടയത്ത് 20 പേര്‍ നിരീക്ഷണത്തില്‍

Published on 28 January, 2020
കൊറോണ വൈറസ്: കോട്ടയത്ത് 20 പേര്‍ നിരീക്ഷണത്തില്‍
കോട്ടയം : കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി ജില്ലയില്‍ 20 പേര്‍ നിരീക്ഷണത്തില്‍. ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു നാട്ടിലെത്തിയവരെയാണു  നിരീക്ഷിക്കുന്നത്. ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ജേക്കബ് വര്‍ഗീസ് പറഞ്ഞു.ചൈനയില്‍ നിന്നു കേരളത്തില്‍ എത്തുന്നവരെക്കുറിച്ച് വിമാനത്താവളങ്ങളില്‍ നിന്നു വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഇവരെ നിരീക്ഷിക്കുന്നതിനും ജില്ലാ മെഡിക്കല്‍ ഓഫിസ് സംവിധാനം ഏര്‍പ്പെടുത്തി.

രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ 28 ദിവസം വരെ വീടുകളില്‍ കഴിയാനാണു നിര്‍ദേശം. രോഗബാധയുള്ള മേഖലകളില്‍ നിന്ന് എത്തുന്നവരില്‍ പനി, ജലദോഷം, ശ്വാസതടസ്സം എന്നിവ കണ്ടാല്‍ കോട്ടയം ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് സാംക്രമിക രോഗ വിഭാഗം എന്നിവിടങ്ങളിലേക്കു റഫര്‍ ചെയ്തു തുടര്‍ നിരീക്ഷണവും ചികിത്സയും നല്‍കും.  കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നാണു വിദഗ്ധ അഭിപ്രായം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക