Image

പ്രധാനമന്ത്രിക്ക് സാമ്ബത്തികശാസ്ത്രമറിയില്ല, ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്തു

Published on 28 January, 2020
പ്രധാനമന്ത്രിക്ക് സാമ്ബത്തികശാസ്ത്രമറിയില്ല, ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്തു

ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്ബദ്ഘടനയെ കുറിച്ച്‌ യാതൊന്നുമറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോദി തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ജയ്പുറില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.


'യുപിഎയുടെ ഭരണകാലത്ത് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ഒമ്ബത് ശതമാനമായിരുന്നു. ലോകം മുഴുവന്‍ നമ്മെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ജിഡിപിയുടെ വളര്‍ച്ചാ നിരക്ക് കണക്കാക്കാന്‍ നിങ്ങളുടെ കൈയില്‍ നൂതനമായ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് അഞ്ചുശതമാനം വളര്‍ച്ചാ നിരക്ക് അതുപ്രകാരം ഉണ്ട്. എന്നാല്‍ പഴയരീതിയില്‍ നോക്കുകയാണെങ്കില്‍ ഇന്ന് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 2.25 ശതമാനമാണ്.' രാഹുല്‍ ഗാന്ധി പറഞ്ഞു.


'പ്രധാനമന്ത്രി ഒന്നുകില്‍ സാമ്ബത്തിക ശാസ്ത്രം പഠിച്ചിരിക്കില്ല അല്ലെങ്കില്‍ അത് മനസ്സിലാകുന്നില്ല. മോദിക്ക് ജിഎസ്ടി തന്നെ എന്താണെന്ന് അറിയില്ല. അദ്ദേഹമാണ് നോട്ട്‌നിരോധനം നടപ്പാക്കിയത്. ഒരു എട്ടുവയസ്സുകാരനായ പയ്യനോട് ചോദിച്ചുനോക്കൂ അവന്‍ പറയും നോട്ട് നിരോധനം മൂലം ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടായതെന്ന്.


ലോകത്തിന് മുന്നിലുള്ള ഇന്ത്യയുടെ പ്രതിച്ഛായ വലുതായിരുന്നു. സാഹോദര്യമായിരുന്നു മുഖമുദ്ര. ആളുകള്‍ പാകിസ്താനെയാണ് വിമര്‍ശിച്ചിരുന്നത്. മോദി ആ പ്രതിച്ഛായ തകര്‍ത്തു. ഇന്ന് ലോകത്തിന് മുന്നില്‍ ബലാത്സംഗത്തിന്റെ തലസ്ഥാനമാണ് ഇന്ത്യ. പ്രധാനമന്ത്രി ഇതേക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. തൊഴിലില്ലായ്മയെ കുറിച്ച്‌ യുവത സംസാരിച്ചുതുടങ്ങിയാല്‍ അവര്‍ യുവതയെ ഉന്നംവെക്കും. അവര്‍ നിങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കും. എന്തെങ്കിലും പ്രസംഗിക്കുന്നതിന് മുമ്ബ് ഇന്ത്യയിലെ ഏതെങ്കിലും സര്‍വകലാശാലകളില്‍ സന്ദര്‍ശനം നടത്താനും അവിടെയുള്ള വിദ്യാര്‍ഥികളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാനും ഞാന്‍ മോദിയെ വെല്ലുവിളിക്കുന്നു. അദ്ദേഹത്തിന് അതിന് സാധിക്കില്ല. എന്നാല്‍ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ സാധിക്കും.'- രാഹുല്‍ ഗാന്ധി പറഞ്ഞു.

Join WhatsApp News
observation 2020-01-28 08:30:38
He knows how to stir up religious hatred
truth and justice 2020-01-28 08:51:09
To recover our country India from this wretched condition, someone who has brain to work for the country and the economy is in a very bad condition.
VJ Kumr 2020-01-28 13:01:27
MISTAKE in FINANCE did by Congress/Mr. Manmohan Singh and blaming on Modijee by this half ITALIAN Pappu. See below: എയർ ഇന്ത്യ, നഷ്ടക്കച്ചവടമാക്കിയത് മൻമോഹൻ സിംഗ് സർക്കാരിന്റെ ആ ഒറ്റ തീരുമാനം 28​ ​പു​തി​​​യ​ ​വി​​​മാ​ന​ങ്ങ​ളു​ടെ​ ​ഓ​ർ​ഡ​ർ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ 68​ ​ആ​ക്കി​​​യ​തി​​​ലൂ​ടെ​ 50,000​ ​കോ​ടി​​​യു​ടെ​ ​ബാ​ദ്ധ്യ​ത​ ​ അ​ന്നു​ണ്ടാ​യി​. ക​ഴി​ഞ്ഞ​ ​ദ​ശാ​ബ്‌​ദ​ത്തി​ൽ​ ​എ​യ​ർ​ ​ ഇ​ന്ത്യ​ ​ കു​റി​ച്ച​ ​മൊ​ത്തം​ ​ന​ഷ്‌​ടം​ 69,575​ ​കോ​ടി​ ​രൂ​പ.​ ​മൊ​ത്തം​ ​ക​ട​ബാ​ദ്ധ്യ​ത​ 80,000​ ​കോ​ടി​ ​രൂ​പ​യോ​ളം. Read more: https://keralakaumudi.com/news/news.php?id=233301&u=air- india-manmohan-sing-government
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക