Image

യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി നല്‍കുകയാണ് കിഫ്ബിയുടെ ലക്ഷ്യം : മുഖ്യമന്ത്രി

Published on 28 January, 2020
യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി നല്‍കുകയാണ് കിഫ്ബിയുടെ ലക്ഷ്യം : മുഖ്യമന്ത്രി

കാസ‍ര്‍കോട്: കേരളത്തിലെ യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി നല്‍കുകയാണ് കിഫ്ബിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . കേരള നിര്‍മ്മിതിയുടെ കാസര്‍കോട് പതിപ്പിന്റെ ഉദ്ഘാടനം കാസര്‍കോട് നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം . സാധാരണ 10 മുതല്‍ 15 വര്‍ഷം വരെ സമയമെടുത്ത് പൂര്‍ത്തിയാകുന്ന ജോലികളാണ് ഇടത് സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


ഇതോടെ കേരളത്തില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത വികസന മുന്നേറ്റത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത് . സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും രാഷ്ട്രീയ ഭേദ ചിന്തയില്ലാതെയാണ് പദ്ധതികള്‍ നടപ്പിലാക്കിയത്. ഏതെങ്കിലും പ്രദേശം വികസിപ്പിക്കുകയല്ല, മറിച്ച്‌ നാടിനാകെ വികസനം കൊണ്ടുവരുന്ന ഇടപെടലാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു .


വടക്കന്‍ ജില്ലകള്‍ അവഗണിക്കപ്പെടുന്നുവെന്ന പരാതി എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട് . എന്നാല്‍ ഇടത് സ‍ര്‍ക്കാര്‍ ആ വിവേചനം കാട്ടിയിട്ടില്ല. കേരളത്തിലങ്ങോളമിങ്ങോളം എല്ലാ നാടുകളിലും ഒരേ പോലെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് . വികസനം എന്നാല്‍ വമ്ബന്‍ പദ്ധതികള്‍ മാത്രമല്ല. സമൂഹത്തിലെ എല്ലാ തട്ടിലെയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം എന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക