Image

ഇടതുമുന്നണിയുടെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു ; 70 ലക്ഷം പേര്‍ അണിചേരുമെന്ന് സിപിഎം

Published on 26 January, 2020
ഇടതുമുന്നണിയുടെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു ; 70 ലക്ഷം പേര്‍ അണിചേരുമെന്ന് സിപിഎം

തിരുവനന്തപുരം: ഭരണഘടനാ സംരക്ഷണം ഉയര്‍ത്തി ഇടതുമുന്നണിയുടെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ തീര്‍ക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ എഴുപത് ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് ഇടതുനേതാക്കള്‍ കരുതുന്നത് . പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, ഭരണ ഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് സിപിഎം മനുഷ്യ മഹാശൃംഖല തീര്‍ക്കുന്നത്. നാല് മണിക്ക് തുടങ്ങിയ മനുഷ്യ മഹാശൃംഖലയില്‍ എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയായി .


കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 620 കിലോമീറ്ററിലാണ് ശൃംഖല തീര്‍ക്കുന്നത്. എംഎ ബേബിയായിരിക്കും മനുഷ്യ മഹാശൃംഖലയിലെ അവസാന കണ്ണി.ന്യൂനപക്ഷ വിഭാഗങ്ങള്‍ അടക്കം വലിയ ജനപിന്തുണയായാണ് ഇടത് മുന്നണി മനുഷ്യമഹശൃംഖലയില്‍ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപം പിണറായി വിജയനും കാനം രാജേന്ദ്രനും അണിചേരും.


സമസ്‍ത എപി വിഭാഗം നേതാക്കളും കാസര്‍കോട് ശൃംഖലയില്‍ ചേരുന്നുണ്ട്. ഭരണഘടനാ ആമുഖം വായിച്ചുകൊണ്ടാണ് പരിപാടി ആരംഭിക്കുന്നത് . ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നാണ് സിപിഎം ആഹ്വാനം. എന്നാല്‍ കേന്ദ്രവിരുദ്ധ സമരങ്ങളില്‍ ആദ്യം മുഖ്യമന്ത്രിയുമായി കൈകോര്‍ത്ത യുഡിഎഫ് മനുഷ്യ ശൃംഘയെ എതിര്‍ക്കുകയാണ്.

Join WhatsApp News
നന്മകള്‍ വിതക്കുക 2020-01-26 06:43:07
സി പി എം നയിക്കുന്ന നന്മകള്‍ വളരട്ടെ ഭാരതം ആകെ നിറയട്ടെ ഇന്ത്യയിലെ വര്‍ഗീയതയെ ഓടിക്കുവാന്‍ കൈ കോര്‍ക്കുക - ചാണക്യന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക