image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

പഠനവും ജോലിയും (മുരളി തുമ്മാരുകുടി)

EMALAYALEE SPECIAL 25-Jan-2020
EMALAYALEE SPECIAL 25-Jan-2020
Share
image
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരളത്തിലെ ഒരു വലിയ വെല്ലുവിളി എന്നത് പുതിയ തലമുറയുടെ വിദ്യാഭ്യാസവും ജോലിയും രണ്ടുവഴിക്കാണ് പോകുന്നത് എന്നാണ്. സിവിൽ എഞ്ചിനീയറിങ്ങ് പഠിച്ചവർ ബാങ്കിലെ ക്ലെർക്കാവാൻ കൊല്ലത്ത് പോയി ഉറക്കമിളച്ചിരുന്ന് പഠിക്കുന്നു, ചരിത്രം പഠിച്ചവർ ബസ് കണ്ടക്ടറാവാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ്.

ഇത് മൂന്നു തരത്തിലാണ് കുഴപ്പം ഉണ്ടാക്കുന്നത്. ഒന്നാമത് തൊഴിലിന് വേണ്ട വിദ്യാഭ്യാസം ലഭിക്കാതെ എത്തുന്ന ഉദ്യോഗാർത്ഥികൾ തൊഴിൽ ദാദാക്കൾക്ക് ഇരട്ടിപ്പണി ഉണ്ടാക്കുന്നു. പുതിയതായി ജോലി കിട്ടി വരുന്നവരെ ജോലി പഠിപ്പിച്ചെടുക്കുക എന്നത് തൊഴിൽ ദാദാക്കളുടെ ഉത്തരവാദിത്തം ആകുന്നു. രണ്ടാമത് സ്വന്തം വിദ്യാഭ്യാസത്തിനനുസരിച്ചു തൊഴിൽ ലഭിക്കാത്തവർ ജീവിതകാലം മുഴുവൻ അപകർഷതാ ബോധവുമായി നടക്കുന്നു. മൂന്നാമത് പഠിക്കുന്ന വിഷയവും ചെയ്യാൻ പോകുന്ന തൊഴിലും തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന് എല്ലാവർക്കും അറിയാവുന്നത് കൊണ്ട് ഡിഗ്രി വിദ്യാഭ്യാസം വെറും മനഃപാഠം പഠിക്കലും പരീക്ഷ എഴുത്തുമായി മാറുന്നു. സമൂഹത്തിന് മൊത്തം നഷ്ടക്കച്ചവടം ആണ്. ഇത് മാറിയേ തീരു.

പുതിയതായി നയങ്ങൾ ഉണ്ടാക്കണം എന്നത് ഉറപ്പാണ്. പക്ഷെ എങ്ങനെയാണ് പുതിയ നയങ്ങൾ ഉണ്ടാക്കുന്നത് ?. എന്തെങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോൾ (ഒരു ദുരന്തം, ഒരു മരണം, ഒരു സമരം) പൊതുബോധത്തിന് അനുസരിച്ചു പുതിയ നയങ്ങൾ ഉണ്ടാക്കുക എന്നതാണ് ഇന്ത്യയിലെ രീതി. പക്ഷെ Public Policy എന്നത് ഇപ്പോൾ വികസിത ലോകത്ത് കൂടുതൽ "ശാസ്ത്രീയമായി" ആണ് കൈകാര്യം ചെയ്യുന്നത്. "Evidence Based Policymaking",എന്നതാണ് ഒരു രീതി. അതായത് ഒരു വിഷയത്തിൽ ലഭ്യമായ തെളിവുകൾ അനുസരിച്ചു നയങ്ങൾ രൂപീകരിക്കുക. അപ്പോൾ ഓരോ വിഷയത്തിലും വേണ്ടത്ര തെളിവുകൾ സംഘടിപ്പിക്കാനും വിശകലനം ചെയ്യുവാനും ഒക്കെ "Public Policy Institute" അല്ലെങ്കിൽ "Think Tank" ഒക്കെ സാധാരണമാണ്. രണ്ടാമതൊരു കൂട്ടർ പറയുന്നത് നയരൂപീകരണം എന്നത് അടിസ്ഥാനമായി ഒരു രാഷ്ട്രീയ വിഷയമാണെന്നും അതിനാൽ "Evidence based policymaking" അല്ല evidence informed policymaking" ആണ് കൂടുതൽ ശരി എന്നുമാണ്. ഇക്കൂട്ടരും evidence വേണം എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം പറയുന്നില്ല.

ഈ സാഹചര്യത്തിൽ വേണം നമ്മുടെ വിദ്യാഭ്യാസരംഗത്തെ പുതിയ നയങ്ങൾ കൊണ്ടുവരാൻ. കഴിഞ്ഞ ഇരുപത് വർഷമായി നമ്മുടെ യൂണിവേഴ്സിറ്റികളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികൾ എന്ത് തൊഴിലാണ് ചെയ്യുന്നത്. നൂറുകണക്കിന് എൻജിനീയറിങ്ങ് കോളേജിൽ ഓരോ വർഷവും തോട്ടിറങ്ങുന്ന ആയിരക്കണക്കിന് തോറ്റ എൻജിനീയർമാർ ഏതു തൊഴിലിലാണ് എത്തിപ്പെടുന്നത് ?, കേരളത്തിൽ ഓരോ വർഷവും പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് "History Zoology അല്ലെങ്കിൽ Botany" വിദ്യാർഥികളിൽ ഒരു ശതമാനം എങ്കിലും ചരിത്രവും ജന്തുശാസ്ത്രവും ആയി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നുണ്ടോ ?, ഇല്ലെങ്കിൽ പിന്നെ ഈ കോഴ്‌സുകൾ ഒക്കെ കാലാകാലം കൊണ്ട് നടക്കേണ്ട കാര്യമുണ്ടോ ?. അപ്പൂപ്പൻ കുത്തിയ കിണറാണെന്ന് കരുതി അതിൽ ഇപ്പോൾ കിട്ടുന്നത് ഉപ്പു വെള്ളമാണെങ്കിൽ അത് ഉപയോഗിക്കാൻ പോകരുതെന്നല്ലേ പഴമൊഴി.

നാലാം വ്യവസായ വിപ്ലവത്തിന്റെ കാലത്ത് പുതിയൊരു തൊഴിൽ ലോകത്തിന് നാം തയ്യാറാകണമെങ്കിൽ നമ്മുടെ വിദ്യാഭ്യാസ സംബ്രതായം അടിമുടി അഴിച്ചു പണിതേ പറ്റൂ. അതിന് ആദ്യമായി ചെയ്യേണ്ടത് നമ്മുടെ വിദ്യാഭ്യാസവും തൊഴിൽ രംഗവും തമ്മിലുള്ള ബന്ധം (ഉണ്ടെങ്കിൽ) അത് കണ്ടുപിടിക്കുകയാണ്. നമ്മുടെ നൂറുകണക്കിന് സ്ഥാപനങ്ങൾ ഓരോ വർഷവും സമൂഹത്തിന് ഒരാവശ്യവും ഇല്ലാത്ത രംഗങ്ങളിൽ ബിരുദധാരികളെ പഠിപ്പിച്ചു വിടുന്നു. അവരിൽ ചിലർ അധ്യാപകരായി അത്തരം കുട്ടികളെ വീണ്ടും സൃഷ്ടിക്കുന്നു. ഈ ശൃംഘല മുറിച്ചേ പറ്റൂ.






Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മണ്ണടിഞ്ഞ് ട്രംപ് പ്ലാസ; മരടിലെ ഫ്‌ളാറ്റ് തകര്‍ക്കലിനു സമാനമായ അന്ത്യം! (ജോര്‍ജ് തുമ്പയില്‍)
വാക്‌സിനേഷന്റെ സ്വീകാര്യതയും നേരിടുന്ന എതിര്‍പ്പും (ജെ.മാത്യുസ്)
കറുത്തവരുടെ ജീവനും വിലയുണ്ട് (സുധീർ പണിക്കവീട്ടിൽ)
ക്യാപിറ്റോളും ചെങ്കോട്ടയും - ഇത് കറുത്ത ചരിത്രമാണ്. (സനൂബ് ശശിധരൻ)
Dad’s daughter; Beauty in writing (A.J. Philip)
ശ്രീധരന്റെ 'ഫാഷിസ്റ്റ്' മെട്രോ  ചൂളം വിളിക്കുമ്പോള്‍ (സനൂബ് ശശിധരൻ)
ദൃശ്യം 2: നെഞ്ചിടിപ്പിക്കുന്ന ത്രില്ലര്‍, കൈയടി നേടുന്ന ജീത്തു ജോസഫ്‌ (സൂരജ് കെ. ആർ)
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-8: ഡോ. പോള്‍ മണലില്‍)
എന്‍റെ മനസിലെ ഡല്‍ഹിക്ക് നിറം മങ്ങുമ്പോള്‍: ജോണ്‍ ബ്രിട്ടാസ്
സൈബർ ഗുണ്ട, ക്വൊട്ടേഷൻ: വ്യജന്മാർ തകർത്താടുന്ന സോഷ്യൽ മീഡിയ, കേരള രാഷ്ട്രിയവും (ശ്രീകുമാർ ഉണ്ണിത്താൻ)
പെണ്മക്കളെ നാം ഏതു ചിറകിനടിയിൽ ഒളിപ്പിക്കും?; എവിടെ ജസ്ന..? (ഉയരുന്ന ശബ്ദം - 30-ജോളി അടിമത്ര)
മനുഷ്യനെ മയക്കുന്ന മതങ്ങള്‍ (ലേഖനം: പി. ടി. പൗലോസ്)
നാട്യ സംസ്കാരത്തിന്റെ മുഖമുദ്രയായി റുബീന സുധർമൻ
ദൃശ്യം-2 കണ്ടു, മനം നിറഞ്ഞു (ഫിലിപ്പ് ചെറിയാൻ)
അമേരിക്കയിൽ ആശങ്കകളുടെ പെരുമഴക്കാലം (വാൽക്കണ്ണാടി - കോരസൺ)
മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100
മീശക്ക് അവാർഡ് (എഴുതാപ്പുറങ്ങൾ - 77: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
വിസ, പാസ്‌പോര്‍ട്ട്: കോള്‍ സെന്ററില്‍ വിളിച്ചാല്‍ 20 മിനിറ്റ് വരെ സൗജന്യം
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ - ചില മണ്ടന്‍ ചിന്തകള്‍
നാസയുടെ 'പെഴ്‌സിവീയറന്‍സ്' ചൊവ്വാ ദൗത്യത്തിന് നേതൃത്വം കൊടുത്ത് ഇന്ത്യൻ വംശജ ഡോ. സ്വാതി മോഹൻ

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut