Image

കൊറോണ വൈറസ് ; സംസ്ഥാനത്ത് മൂന്ന് പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഉണ്ടെന്ന് മന്ത്രി കെ.കെ ശൈലജ

Published on 25 January, 2020
കൊറോണ വൈറസ് ; സംസ്ഥാനത്ത് മൂന്ന് പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഉണ്ടെന്ന് മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിക്കുന്ന മൂന്ന് പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു . ചൈനയിലെ വുഹാനില്‍ നിന്ന് എറണാകുളത്തെത്തിയ ഒരു വിദ്യാര്‍ത്ഥിയെ കൂടി രോഗബാധ സംശയിച്ച്‌ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പെരുമ്ബാവൂര്‍ സ്വദേശിയായ യുവാവിനെ വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ളതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. മറ്റൊരാള്‍ തിരുവനന്തപുരത്ത് ചികിത്സയിലാണ് .


ഇവരുടെ ശരീരസ്രവങ്ങളുടെ സാമ്ബിളുകള്‍ പുനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു . ഇതിന്റെ പരിശോധനാ ഫലം ഇന്ന് ലഭി

ച്ചേക്കുമെന്നാണ് വിവരം . അതേസമയം സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക