Image

കൂടത്തായി കൊലപാതകം: ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Published on 25 January, 2020
കൂടത്തായി കൊലപാതകം: ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

വടകര: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മൂന്നാമത്തെ കുറ്റപത്രവും അന്വേഷണസംഘം സമര്‍പ്പിച്ചു. താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ശനിയാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ മുഖ്യപ്രതിയായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ അല്‍ഫൈനെ ബ്രഡില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിലാണ് മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.


തന്റെ മുന്നോട്ടുള്ള ജീവിതത്തില്‍ അല്‍ഫൈന്‍ ഒരു ബാധ്യതയായി തുടരുമെന്ന തോന്നലാണ് ജോളിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. 500ഓളം പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 129 സാക്ഷികളും 130 രേഖകളും അടങ്ങുന്നതാണ് കുറ്റപത്രം. ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ചടങ്ങിനിടെയാണ് ജോളി ബാഗില്‍ സൂക്ഷിച്ചിരുന്ന സയനൈഡ് ബ്രഡില്‍ പുരട്ടി അല്‍ഫൈന് നല്‍കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക