Image

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

Published on 25 January, 2020
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

കാളികാവ്: പഞ്ചായത്തിലെ മുഴുവന്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. കാളികാവ് പോലീസുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പീപ്പിള്‍ ഫൗണ്ടേഷന്‍ മാനവ് മൈഗ്രന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ കാളികാവില്‍ ആവാസ് കാര്‍ഡ് വിതരണവും ബോധവത്കരണവും നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. സൈദാലി ഉദ്ഘാടനംചെയ്തു. അബൂബക്കര്‍ കരുളായി അധ്യക്ഷത വഹിച്ചു.


ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പോലീസ് സൂക്ഷിക്കും. വിവിധ സംസ്ഥാനത്തിലെ തൊഴിലാളികളെ തിരിച്ച്‌ വിവിധ കമ്മിറ്റികളും രൂപവത്കരിക്കും.പീപ്പിള്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ പി. അബു, കെ. ഹാഫിസ് മുഹമ്മദ്, ടി. ബഷീര്‍, ജില്ലാ ലേബര്‍ ഓഫീസ് അസിസ്റ്റന്‍റ് ടി. ഉമ്മര്‍, എം. സുഹേഷ്, വി. വിപിന്‍, ജനമൈത്രി പോലീസ് വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക