Image

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: തന്നെ ഒഴിവാക്കണമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍

Published on 25 January, 2020
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: തന്നെ ഒഴിവാക്കണമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ഹരജി. കോട്ടയം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയിലാണ് കേസില്‍ പങ്കില്ലെന്ന് അവകാശപ്പെട്ട് വിടുതല്‍ ഹരജി നല്‍കിയത്. ഹരജിയില്‍ ഫെബ്രുവരി നാലിന് വാദം കേള്‍ക്കും.


ബിഷപ്പിന് വേണ്ടി അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ഹാജരായി ഹരജി നല്‍കുകയായിരുന്നു. ഇതുവരെ മൂന്ന് തവണയാണ് കേസ് കോടതി പരിഗണിച്ചത്. ജനുവരി ആറിന് കേസ് പരിഗണിച്ചപ്പോള്‍ കൂടുതല്‍ സമയം നല്‍കണമെന്ന് ഫ്രാങ്കോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാതെ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.


കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ ഏക പ്രതിയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. കേസിന്‍റെ വിചാരണ നടപടി പരമാവധി വൈകിപ്പിക്കുകയാണ് ബിഷപ് ഫ്രാങ്കോയുടെ ലക്ഷ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക