Image

കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കോളജിലെ തടാകത്തില്‍ കണ്ടെത്തി

Published on 25 January, 2020
കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കോളജിലെ തടാകത്തില്‍ കണ്ടെത്തി

യു.എസിലെ ഇന്‍ഡ്യാനയില്‍ നോട്രെഡെയിം സര്‍വകലാശാലയില്‍ നിന്ന്‌ മൂന്ന്‌ ദിവസം മുമ്പ്‌ കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. 21 വയസുള്ള ആന്‍ റോസ്‌ ജെറിയുടെ മൃതദേഹം കാമ്പസിലെ സെന്റ്‌ മേരീസ്‌ തടാകത്തില്‍ നിന്നാണ്‌ കണ്ടെത്തിയത്‌.

2016-ല്‍ മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്‌കൂളില്‍ നിന്നാണ്‌ ആന്‍ റോസ്‌ ബിരുദമെടുത്തത്‌ . എറണാകുളം സ്വദേശികളാണ്‌ ആന്‍ റോസ്‌ ജെറിയുടെ കുടുംബം. നാഷനല്‍ മെറിറ്റ്‌ സ്‌കോളര്‍ഷിപ്പ്‌ നേടിയാണു ആന്‍ റോസ്‌ പഠനം നടത്തിയിരുന്നത്‌. 

ചൊവ്വാഴ്‌ച വൈകിട്ടു എട്ടേമുക്കാലോടെയാണു കാണാതായത്‌. ഇതേത്തുടര്‍ന്ന്‌ വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. മൃതദേഹം കിട്ടിയതോടെ അന്വേഷണം ശക്തമാക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക