Image

ആയിരം കോടി രൂപയുടെ ഹെറോയിന്‍ കത്തിച്ച്‌ നശിപ്പിക്കുന്നു

Published on 25 January, 2020
ആയിരം കോടി രൂപയുടെ ഹെറോയിന്‍ കത്തിച്ച്‌ നശിപ്പിക്കുന്നു


ന്യൂഡല്‍ഹി: നിലോതിയില്‍ 207 കിലോഗ്രാം ഹെറോയിന്‍ കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ഏകദേശം 1,000 കോടി രൂപയുടെ വിപണി മൂല്യമുള്ള ലഹരിമരുന്നാണ്‌ നശിപ്പിച്ചതെന്ന്‌ കസ്റ്റംസ്‌ പ്രിവന്റീവ്‌ കമ്മീഷണറേറ്റ്‌ അറിയിച്ചു.

അമൃത്സറില്‍ കഴിഞ്ഞദിവസം സമാനമായ ഒരു ഓപ്പറേഷനില്‍ കസ്റ്റംസ്‌ പ്രിവന്റീവ്‌ യൂണിറ്റ്‌ ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ കത്തിച്ച്‌ നശിപ്പിച്ചത്‌ 905 ഗ്രാം ഹെറോയിനാണ്‌.

 പഞ്ചാബ്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള പ്ലാന്റിലായിരുന്നു ലഹരിമരുന്ന്‌ നശിപ്പിച്ചത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക