Image

സൗദിയില്‍ നഴ്‌സിനെ ബാധിച്ചത് ചൈനയിലെ കൊറോണയല്ലെന്ന് അധികൃതര്‍

Published on 23 January, 2020
സൗദിയില്‍ നഴ്‌സിനെ ബാധിച്ചത് ചൈനയിലെ കൊറോണയല്ലെന്ന് അധികൃതര്‍
റിയാദ്: സൗദി അറേബ്യയില്‍ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയിലെ കൊറോണ വൈറസല്ല. 2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനു സമാനമായ കൊറോണ വൈറസാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില മെച്ചപ്പെടുന്നതായി സയന്റിഫിക് റീജനല്‍ ഇന്‍ഫെക്ഷന്‍ കമ്മിറ്റി അറിയിച്ചു. മലയാളി യുവതിയെ ബാധിച്ചത് മെര്‍സ് കൊറോണ വൈറസാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ടാണ് മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണമായത്. കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സൗദിയിലെ അല്‍ ഹയാത്ത് ആശുപത്രിയില്‍ ജോലി ചെയ്യുന്ന 100 ഓളം ഇന്ത്യന്‍ നഴ്‌സുമാരെ ഇതിനകം പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധ കണ്ടെത്തിയ നഴ്‌സിനെ അസീര്‍ നാഷനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മന്ത്രി ട്വിറ്ററില്‍ പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക