Image

"ആ വാര്‍ത്ത വ്യാജം,ഇത്തരം വാര്‍ത്തകള്‍ അജണ്ടയുടെ ഭാഗം" -വി മുരളീധരന്‍

Published on 23 January, 2020
"ആ വാര്‍ത്ത വ്യാജം,ഇത്തരം വാര്‍ത്തകള്‍ അജണ്ടയുടെ ഭാഗം" -വി മുരളീധരന്‍

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി പണം ആവശ്യപെട്ടന്ന വാര്‍ത്തകള്‍ വ്യാജമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന്‍ പറഞ്ഞു.ഇത്തരം വാര്‍ത്തകള്‍ പ്രച്ചരിപ്പിക്കുന്നത് അജണ്ടയുടെ ഭാഗമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശമോ നടപടിയോ എംബസി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നിട്ടും എംബസി പണം ആവശ്യപെട്ടെന്ന്‍ ചില മാധ്യമങ്ങള്‍ അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രച്ചരിപ്പിച്ചിരിക്കുകയാണ് അദ്ധേഹം വ്യക്തമാക്കി.


മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന് നേരത്തെ തന്നെ കേരള സര്‍ക്കാര്‍ അറിയിച്ചിരുന്നു.പ്രവീണ്‍ കുമാര്‍ -ശരണ്യ ദമ്ബതികളുടെയും മൂന്ന് മക്കളുടെയും മൃതദേഹങ്ങള്‍ വ്യാഴാഴച്ച രാത്രിയില്‍ തന്നെ തിരുവനതപുരത്ത് എത്തിക്കും.ഇവരുടെ സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്കാണ്.രഞ്ജിത് കുമാര്‍ -ഇന്ദുലക്ഷ്മി ദമ്ബതികളുടെയും മകന്‍റെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കോഴിക്കോടെത്തിക്കും.


ദമനില്‍ നിന്നും കാഠ്മണ്ഡുവിലെത്തിച്ച മൃതദേഹങ്ങള്‍ അവിടെ ത്രിഭുവന്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ വിഷ വാതകം ശ്വസിച്ചാണ് വിനോദ യാത്രയ്ക്കായെത്തിയ ഇവര്‍ മരിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം,കോഴിക്കോട് സ്വദേശികളായ എട്ടുപേരെയും റിസോര്‍ട്ടിനുള്ളില്‍ മരിച്ചനിലയില്‍ കാണപെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക