Image

കോറോണ കൊലയാളി വൈറസ് അമേരിക്കയിലും, സിയാറ്റിലില്‍ യുവാവ് ചികിത്സയില്‍

Published on 22 January, 2020
കോറോണ കൊലയാളി വൈറസ് അമേരിക്കയിലും, സിയാറ്റിലില്‍ യുവാവ് ചികിത്സയില്‍
ബെയ്ജിംഗ്: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് രോഗം ലോകരാജ്യങ്ങളെ മുള്‍മുനയില്‍ നിറുത്തി പടരുകയാണ്. തായ്‌ലന്‍ഡ്. ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്‌വാന്‍ ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ കൂടാതെ അമേരിക്കയിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസുകാരനാണ് വൈറസ് ബാധിച്ചത്.

കൊറോണ ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് ജനുവരി 15നാണ് ഇയാള്‍ അമേരിക്കയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് മാദ്ധ്യമങ്ങളില്‍ വന്ന വൈറസ് ബാധയുടെ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതോടെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുകയായിരുന്നു. ഇയാള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത് 440 പേര്‍ക്കാണ്. 2197 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുമെന്ന് കണ്ടെത്തിയതോടെ ലോകരാഷ്ട്രങ്ങളെല്ലാം ജാഗ്രതയിലാണ്. കേരളത്തിലും കൊച്ചിയടക്കമുള്ള വിമാനത്താവളങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക