Image

ഇന്ത്യന്‍ പൗരത്വ നിയമത്തിനെതിരേ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ എം.പിമാര്‍

Published on 22 January, 2020
ഇന്ത്യന്‍ പൗരത്വ നിയമത്തിനെതിരേ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ എം.പിമാര്‍
ലണ്ടന്‍: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബ്രിട്ടീഷ് പാര്‍ലമന്‍െറില്‍ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ എം.പിമാര്‍. അംബേദ്കര്‍ ഇന്‍റര്‍നാഷനല്‍ മിഷന്‍ (യു.കെ), സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ് എന്നിവ സംയുക്തമായി ബ്രിട്ടീഷ് പാര്‍ലമന്‍െറ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് എം.പിമാര്‍ ഇക്കാര്യം അറിയിച്ചത്. ഈസ്റ്റ് ലണ്ടനില്‍നിന്നുള്ള ലേബര്‍ പാര്‍ട്ടി എം.പി സ്റ്റീഫന്‍ ടിമ്മസാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.

ബ്രിട്ടീഷ് പാര്‍ലമന്‍െറിന്‍െറ പൊതുസഭയിലാണ് പ്രമേയം കൊണ്ടുവരുക. പൗരത്വ നിയമം, പൗരത്വ രജിസ്റ്റര്‍ എന്നിവ പാര്‍ലമന്‍െറില്‍ ചര്‍ച്ചയാക്കാനുദ്ദേശിച്ചാണ് പ്രമേയം കൊണ്ടുവരുന്നതെന്ന് എം.പിമാര്‍ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ ബ്രിട്ടനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വ്യത്യസ്ത പ്രവാസി കൂട്ടായ്മകള്‍ക്ക് എം.പിമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

പൗരത്വ നിയമത്തെ കുറിച്ച ആശങ്കകളറിയിച്ച് ബ്രിട്ടന്‍െറ വിദേശകാര്യ വകുപ്പിനും ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷനും താന്‍ കത്തയച്ചതായി ടിമ്മസ് എം.പി പറഞ്ഞു. തന്‍െറ മണ്ഡലത്തിലുള്ള ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരുമടക്കമുള്ള ബഹുസ്വര സമൂഹമാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിയമം ഏതുതരത്തിലാണ് വിദേശ ഇന്ത്യക്കാരെ ബാധിക്കുകയെന്ന് വെസ്റ്റ് ലണ്ടന്‍ എം.പിയും ബംഗ്ലദേശ് വംശജയുമായ രൂപ ഹഖ് ചോദിച്ചു.

പ്രവാസി ഇന്ത്യന്‍ പൗരത്വ കാര്‍ഡ് പിന്‍വലിക്കാന്‍ സര്‍ക്കാറിന് കൂടുതല്‍ അധികാരം ലഭിക്കുമെന്ന് അഭിഭാഷകനായ ഗൗതം ഭാട്ടിയ മറുപടി നല്‍കി. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിക്കുമെന്ന് ലൈസ്റ്റര്‍ ഈസ്റ്റ് എം.പി ക്ലൗഡിയ വെബ് പറഞ്ഞു. ദീര്‍ഘകാലം ബ്രിട്ടീഷ് പാര്‍ലമന്‍െറ് അംഗമായിരുന്ന ഇന്ത്യന്‍ വംശജന്‍ കീത്ത് വാസിന്‍െറ പിന്‍ഗാമിയാണ് ക്ലൗഡിയ.

റിപ്പബ്ലിക് ദിനത്തിന്‍െറ തലേന്ന് ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റ് മുതല്‍ ഇന്ത്യന്‍ ഹൈകമീഷന്‍വരെ ‘ഇന്ത്യന്‍ ഫാഷിസത്തിനെതിരെ ദേശീയ പ്രകടനം’ സംഘടിപ്പിക്കുമെന്ന് അംബേദ്കര്‍ മിഷന്‍ ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക