Image

ഗ്രീസില്‍ ആദ്യ വനിത പ്രസിഡന്റായി കത്രീന സകെല്ലറപൗലോ തെരഞ്ഞെടുക്കപ്പെട്ടു

Published on 22 January, 2020
ഗ്രീസില്‍ ആദ്യ വനിത പ്രസിഡന്റായി കത്രീന സകെല്ലറപൗലോ തെരഞ്ഞെടുക്കപ്പെട്ടു
ആതന്‍സ്: രാജ്യത്തിന്‍െറ ചരിത്രത്തിലാദ്യമായി വനിതയെ പ്രസിഡന്‍റായി ഗ്രീസ് തെരഞ്ഞെടുത്തു. മുതിര്‍ന്ന ജഡ്ജിയും പരിസ്ഥിതി, ഭരണഘടന വിദഗ്ധയുമായ കത്രീന സകെല്ലറപൗലോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 261 അംഗങ്ങള്‍ കത്രീനക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയതായി പാര്‍ലമന്‍െറ് തലവന്‍ കോസ്റ്റസ് തസ്സൗലസ് പറഞ്ഞു.

നിലവില്‍ രാജ്യത്തെ പ്രധാന കോടതിയായ സ്‌റ്റേറ്റ് കൗണ്‍സിലിന്‍െറ അധ്യക്ഷയായ കത്രീന മാര്‍ച്ച് 13ന് ചുമതലയേല്‍ക്കും. സ്‌റ്റേറ്റ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് 63കാരിയായ ഇവര്‍. സുപ്രീംകോടതി ജഡ്ജിയുടെ മകളായ കത്രീന, ഫ്രാന്‍സിലെ സോര്‍ബോണ്‍ വാഴ്‌സിറ്റിയിലാണ് പഠിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക